ആപ്പ്ജില്ല

രണ്ടാം ടെസ്റ്റിൽ സാഹയെയും റിഷഭ് പന്തിനെയും കളിപ്പിക്കണം; രാഹുൽ വേണ്ടെന്ന് കാർത്തിക്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ടീമിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും വരുത്തുക?

Samayam Malayalam 20 Dec 2020, 9:01 pm
ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ നിരവധി മാറ്റങ്ങളുമായിട്ടായിരിക്കും ടീം ഇന്ത്യ ഇറങ്ങുക. ക്യാപ്റ്റൻ വിരാട് കോലിയും പേസർ മുഹമ്മദ് ഷമിയും പരമ്പരയിൽ ഇനി കളിക്കില്ല. ഇരുവർക്കും പകരക്കാർ എന്തായാലും ഉണ്ടാവും. ദയനീയ പ്രകടനം നടത്തിയ പൃഥ്വി ഷായെയും ഇന്ത്യ കളിപ്പിക്കാൻ സാധ്യതയില്ല.
Samayam Malayalam Rishabh Pant
റിഷഭ് പന്തും വൃദ്ധിമാൻ സാഹയും


വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ മാറ്റി റിഷഭ് പന്തിനെ ഇറക്കുകയെന്നതാണ് മറ്റൊരു കാര്യം. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായവുമായി മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. വിക്കറ്റ് കീപ്പറായി സാഹയെയും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി റിഷഭ് പന്തിനെയും ഉൾപ്പെടത്തണമെന്നാണ് കാർത്തിക് പറയുന്നത്.

Also Read: ടീം സെലക്ഷനിൽ കോലിക്ക് സംഭവിച്ചത് 2 വൻ അബദ്ധങ്ങൾ; ഈ കളിക്കാരെ പുറത്തിരുത്തിയത് ശരിയായില്ല!!

വിരാട് കോലിക്ക് പകരം കെഎൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തണമെന്നില്ല. ടെസ്റ്റിലെ മോശം ഫോമിൻെറ അടിസ്ഥാനത്തിലാണ് രാഹുലിനെ ടീമിൽ നിന്നൊഴിവാക്കിയിരിക്കുന്നത്. ഈയടുത്ത കാലത്തൊന്നും അദ്ദേഹം ടെസ്റ്റ് കളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എക്സ് ഫാക്ടർ എന്ന നിലയിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തുന്നതാണ് നല്ലത്. വിക്കറ്റ് കീപ്പറായി സാഹയെ തന്നെ നിലനിർത്തണമെന്നും കാർത്തിക് സോണി സ്പോർട്സിൽ ചർച്ചയിൽ പങ്കെടുക്കവേ പറഞ്ഞു. പൃഥ്വി ഷായ്ക്ക് പകരം ഇന്ത്യ ശുഭ്മാൻ ഗില്ലിനെയാവും കളിപ്പിക്കുകയെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്