ആപ്പ്ജില്ല

Rohit Sharma: ടെസ്റ്റ് ഓപ്പണറായി അരങ്ങേറ്റം കുറിക്കുന്ന രോഹിതിന് ക്യാപ്റ്റന്‍റെ ഉപദേശം ഇതാണ്

ടെസ്റ്റ് മത്സരത്തില്‍ ഓപ്പണറായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ. ഇതിന് മുന്നോടിയായാണ് രോഹിതിന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചില ഉപദേശങ്ങള്‍ നല്‍കുന്നത്.

Samayam Malayalam 1 Oct 2019, 7:12 pm
വിശാഖപട്ടണം: ബുധനാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തില്‍ ഓപ്പണറായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ. നേരത്തേ നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത് കളിച്ചിട്ടുണ്ടെങ്കിലും ഓപ്പണിങ്ങ് പൊസിഷനില്‍ ഇറങ്ങിയിട്ടില്ല. ഇതോടൊപ്പം കളിച്ച ടെസ്റ്റ് മത്സരങ്ങളില്‍ ഒന്നും തന്നെ ഫോം കണ്ടെത്താനോ ശോഭിക്കാനോ താരത്തിന് കഴിഞ്ഞതുമില്ല. ഇതിന് പിന്നാലെയാണ് ടെസ്റ്റില്‍ നിന്നും താരം തഴയപ്പെട്ടത്.
Samayam Malayalam rohit


എന്നാല്‍ നിലവില്‍ നിശ്ചിത ഓവര്‍ മത്സരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ഏകദിനത്തില്‍ ഓപ്പണറായി തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന താരത്തിന് ടെസ്റ്റിലെ പേരുദോഷം മാറ്റാനുള്ള അവസരമാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. ഈ അവസരം മുതലാക്കി ടെസ്റ്റ് മത്സരത്തിലും ഓപ്പണറായി ശോഭിക്കാന്‍ രോഹിതിന് കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Also Read: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ റണ്ണൊഴുകും; എന്നാല്‍ നിരാശപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്

ടെസ്റ്റില്‍ ഓപ്പണറായി ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് രോഹിത് ശര്‍മ. രോഹിതിനെ ടെസ്റ്റില്‍ സ്ഥിരം സാന്നിധ്യമായി ഉള്‍പ്പെടുത്തണമെന്ന വാദം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തില്‍ താരം രണ്ട് പന്ത് മാത്രം നേരിട്ട് പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഇതെല്ലാമാണ് രോഹിതിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

Also Read: 'ഡബിള്‍ സെഞ്ച്വറിക്ക് 200 റണ്‍സ് കുറവ്'; രോഹിതിനെ ട്രോളി സോഷ്യന്‍ മീഡിയ

എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രോഹിതിനെ പൂര്‍ണമായും പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്. ആദ്യ ടെസ്റ്റിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി. ഒരിക്കലും ധൃതി വേണ്ട എന്നതാണ് കോഹ്ലി രോഹിതിന് നല്‍കുന്ന ആദ്യ ഉപദേശം. രോഹിതിന്‍റെ കാര്യത്തില്‍ ഒട്ടും ധൃതിയില്ലെന്ന് കോഹ്ലി പറഞ്ഞു. രോഹിതിന് ഇഷ്ടമുള്ള രീതിയില്‍ കളിക്കാനുള്ള അവസരമുണ്ട്. സ്വതസിദ്ധമായ ഫോമിലേക്ക് എത്താനുള്ള സമയം രോഹിതിന് നല്‍കുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.


നേരത്തേ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് അടക്കമുള്ളവര്‍ രോഹിതിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഏകദിനത്തില്‍ മികച്ച നിലയില്‍ രോഹിതിന് ടെസ്റ്റ് ക്രിക്കറ്റിലും ഓപ്പണറായി അവസരം നല്‍കണമെന്നതായിരുന്നു യുവരാജിന്‍റെ ആവശ്യം. ഒന്നോ രണ്ടോ മത്സരം കൊണ്ട് അദ്ദേഹത്തിന് ഫോം കണ്ടെത്താനായെന്ന് വരില്ല. ആറ് ടെസ്റ്റിലെങ്കിലും രോഹിത്തിന് അവസരം നല്‍കണമെന്നും യുവരാജ് ആവശ്യപ്പെട്ടിരുന്നു.

Also Read: ടീമില്‍ അപ്രതീക്ഷിത അട്ടിമറി; ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്