ആപ്പ്ജില്ല

ബംഗ്ലാ കടുവകളെ തുരത്തിയോടിച്ച് ഏഷ്യാ കപ്പുമായി ഇന്ത്യ

ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ മുത്തമിടുന്നത്.

Samayam Malayalam 29 Sept 2018, 8:17 am
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ട് ടീം ഇന്ത്യ. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കിയത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇന്നിങ്സിലെ അവസാന പന്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ മുത്തമിടുന്നത്.
Samayam Malayalam asia cup


ഓപ്പണര്‍ ലിറ്റണ്‍ ദാസിന്‍റെ സെഞ്ചറിയുടെ കരുത്തിലാണ് ബംഗ്ലാദേശ് 222 റണ്‍സ് സ്വന്തമാക്കിയത്. ആദ്യഘട്ടത്തില്‍ ഓപ്പണര്‍മാരുടെ മികച്ച കൂട്ടുകെട്ട് പ്രകടനം മത്സരം ബംഗ്ലാദേശിനൊപ്പമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ ഓപ്പണര്‍ മെഹ്ദി ഹസ്സന്‍ പുറത്തായതോടെ ബംഗ്ലാദേശിന്‍റെ പതനവും ആരംഭിക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ പിന്നീട് വന്നവര്‍ക്ക് കഴിഞ്ഞില്ല.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ധവാനും റായിഡുവുംഒഴികെയുള്ളവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചതോടെ ടീം കിരീടത്തിലേക്ക് അടുക്കുകയായിരുന്നു. രോഹിത്, കാര്‍ത്തിക്, ധോണി എന്നിവര്‍ക്ക് പുറമേ കേദാര്‍ ജാദവ്(23), രവീന്ദ്ര ജഡേജ(23), ഭുവനേശ്വര്‍ കുമാര്‍(21) എന്നിവരും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്