ആപ്പ്ജില്ല

ധര്‍മ്മശാലയില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 191

അവസാന മൂന്നു വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ അമിത് മിശ്രയാണ് ന്യൂസിലന്‍റിന്‍റെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചത്.

TNN 16 Oct 2016, 4:47 pm
ധര്‍മ്മശാല: ന്യൂസിലന്‍റിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 191 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍റിന്‍റെ ബാറ്റിംഗ് 190 റണ്‍സില്‍ അവസാനിച്ചു.
Samayam Malayalam india needs 191 to win dharmasala odi
ധര്‍മ്മശാലയില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 191


അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ടോം ലതാം മാത്രമാണ് ന്യൂസിലന്‍റ് ബാറ്റ്‍സ്‍മാന്മാരില്‍ പിടിച്ചു നിന്നത്. വാലറ്റക്കാരന്‍ ടിം സൗത്തിയുമായി ചേര്‍ന്ന ലതാം നടത്തിയ ചെറുത്ത് നില്‍പ്പാണ് സ്കോര്‍ 150 കടത്തിയത്. ലതാം 79 റണ്‍സും സൗത്തി 55 റണ്‍സും നേടി.

അവസാന മൂന്നു വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ അമിത് മിശ്രയാണ് ന്യൂസിലന്‍റിന്‍റെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചത്. ഹാര്‍ദിക് പട്ടേലിന്‍റെ മൂന്നു വിക്കറ്റുകളുടെ മികവില്‍ ഇന്ത്യ ന്യൂസിലന്‍റ് ബാറ്റിംഗ് നിരയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഉമേഷ് യാദവും കേദാര്‍ യാദവുമാണ് മത്സരം ഇന്ത്യയുടെ വരുതിയില്‍ എത്തിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്