ആപ്പ്ജില്ല

ഇന്ത്യ - പാകിസ്ഥാന്‍ ഫൈനല്‍; ഇവരെ സൂക്ഷിക്കുക...

ഇന്ത്യ - പാക് ഫൈനലിൽ ഈ താരങ്ങൾ തിളങ്ങിയാൽ മത്സരം അപ്രവചനീയം...

TNN 18 Jun 2017, 12:34 pm
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ ഇന്ന് വൈകീട്ട് ഇംഗ്ലണ്ടില്‍ നടക്കും. രണ്ട് ടീമുകളിലും നിര്‍ണായകമായ പ്രകടനങ്ങള്‍ നടത്തിയ താരങ്ങളെ അറിയാം.
Samayam Malayalam india pakistan final important players
ഇന്ത്യ - പാകിസ്ഥാന്‍ ഫൈനല്‍; ഇവരെ സൂക്ഷിക്കുക...


ശിഖര്‍ ധവാന്‍

ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്കായി എപ്പോഴും തിളങ്ങുന്നു. ഈ ടൂര്‍ണമെന്‍റില്‍ 300-ന് മുകളില്‍ റണ്‍സ്. 100-ന് മുകളില്‍ സ്ട്രൈക്ക് റേറ്റ്.

രോഹിത് ശര്‍മ്മ

ഓപ്പണിങ് റോളില്‍ നല്ല പ്രകടനം. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് സമാനമായി ഇത്തവണയും റണ്‍സ് അടിച്ച്കൂട്ടി.

വിരാട് കോഹ്‍ലി

ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനും എതിരെ തകര്‍ത്തടിച്ച് പകരംവീട്ടി. പഴയ ആത്മവിശ്വാസം വീണ്ടെടുത്ത കോഹ്‍ലി പാകിസ്ഥാന് തലവേദനയാകും.

ഭുവനേശ്വര്‍ കുമാര്‍

4.7 ആണ് ഈ സ്വിങ് ബൗളറുടെ ഇക്കോണമി. ഐപിഎല്ലിലെ ഫോം ചാമ്പ്യന്‍സ് ട്രോഫിയിലും ആവര്‍ത്തിച്ച ഭുവി, ഇന്ത്യക്കായി ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്‍ത്തി.

ജസ്പ്രീത് ബുംറ

4.30 ഇക്കോണമിയില്‍ നാല് വിക്കറ്റ്. ഡെത്ത് ഓവറുകളില്‍ നല്ല കണിശത. പാകിസ്ഥാന്‍ മധ്യനിരയില്‍ ബുംറക്ക് അത്ഭുതങ്ങള്‍ കാട്ടാം.

ഹസന്‍ അലി

പത്ത് വിക്കറ്റുകളാണ് ഹസന്‍ അലി ഈ ടൂര്‍ണമെന്‍റില്‍ എടുത്തത്. റിവേഴ്‍സ് സ്വിങ്ങില്‍ അപാര കണിശത.

ജുനൈദ് ഖാന്‍

അത്യാവശ്യ ഘട്ടങ്ങളില്‍ പാകിസ്ഥാന്‍ ആശ്രയിക്കുന്ന ബൗളര്‍. ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും എതിരെ നല്ല പ്രകടനം.

സര്‍ഫ്രാസ് അഹ്‍മദ്

വിക്കറ്റ് കീപ്പര്‍. പാകിസ്ഥാനായി ഓള്‍റൗണ്ട് മികവ് കാണിക്കുന്ന കളിക്കാരനാണ് സര്‍ഫ്രാസ്. 76 റണ്‍സും സ്റ്റംപിന് പിന്നില്‍ നിന്ന് 5 വിക്കറ്റുകളും എടുത്ത സര്‍ഫ്രാസ് ഫോമിലാണ്.

India vs Pakistan final - Performance analysis

India-Pakistan's rivalry is perhaps unmatched in the sporting world. As the two teams clash in the Champions Trophy final, lets rate the players based on their performance.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്