ആപ്പ്ജില്ല

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 257 റൺസ് വിജയലക്ഷ്യം

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു

Samayam Malayalam 17 Jul 2018, 8:51 pm
ലീഡ്‍സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ രോഹിത് ശർമ്മയെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും (71) ശിഖർ ധവാനും (44) ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.
Samayam Malayalam india set 257 run target for england
ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 257 റൺസ് വിജയലക്ഷ്യം


എംഎസ് ധോണി 42 റൺസെടുത്തു. ദിനേഷ് കാർത്തിക്ക് (21), ഹാർദിക് പാണ്ഡ്യ (21), ഭുവനേശ്വർ കുമാർ (21), ശാർദൂൽ താക്കൂർ (22) എന്നിവരുടെ ചെറുത്ത് നിൽപ്പ് ടീം സ്കോർ 250 കടത്തി. സ്പിന്നർ ആദിൽ റഷീദും ഡേവിഡ് വില്ലിയും ഇംഗ്ലണ്ടിനായി മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

പരമ്പരയിൽ നിലവിൽ ഇരുടീമുകളും ഓരോ മത്സരം വിജയിച്ചിട്ടുണ്ട്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്