ആപ്പ്ജില്ല

ടി20യിൽ ധവാൻ പതറുന്നു; ഓപ്പണറായി പരീക്ഷിക്കാവുന്ന താരം ടീമിലുണ്ട്!

വരുന്ന വർഷം നടക്കാൻ പോവുന്ന ട്വൻറി20 ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ.

Samayam Malayalam 4 Aug 2019, 3:30 pm
ന്യൂഡൽഹി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രതിഭാശാലികളുടെ നിരയാണ് ടീം ഇന്ത്യ. മികച്ച ബോളിങ് നിരയും ഫീൽഡിങ് നിരയും ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരും ടീമിലുണ്ട്. എന്നിട്ടും ഏകദിന ലോകകപ്പിൽ മധ്യനിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതോടെ ഇന്ത്യ ഫൈനൽ പോലും കാണാതെ പുറത്തായി. ഇനി അടുത്ത വർഷം ട്വൻറി20 ലോകകപ്പുണ്ട്. അതിനായി ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കുകയാണ് ടീം.
Samayam Malayalam Dhawan


ഏകദിനത്തിൽ എന്ന പോലെ തന്നെ ടി20യിലും ബാറ്റിങ് ലൈനപ്പ് തന്നെയാണ് ഇന്ത്യക്ക് പ്രശ്മനമാവുന്നത്. മധ്യനിരക്കൊപ്പം തന്നെ മുൻനിരയും ഇന്ത്യക്ക് കാര്യമായി തലവേദനയാവുന്നുണ്ട്. പരിക്ക് കാരണം മാറി നിൽക്കുകയായിരുന്ന ശിഖർ ധവാൻ ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ കളിച്ചിരുന്നു. വെറും ഒരു റണ്ണെടുത്താണ് ധവാൻ പുറത്തായത്.

Read More: ഇനി അവൻ എന്നാണ് പഠിക്കുക ? ഇന്ത്യൻ താരത്തിനെതിരെ ട്വിറ്ററിൽ രൂക്ഷവിമർശനം

മികച്ച ഒരു ഇന്നിങ്സ് എങ്കിലും കാഴ്ച വെച്ചില്ലെങ്കിൽ ട്വൻറി20യിലെ ഓപ്പണർ സ്ഥാനം ധവാന് നഷ്ടപ്പെട്ടേക്കാം. കെഎൽ രാഹുലാണ് ധവാന് പകരക്കാരനായി ഓപ്പണർ സ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള താരം.

രാഹുൽ ടീമിൽ സ്ഥാനം ഉറപ്പിച്ചാൽ ധവാൻ പുറത്താവുമോ ?

ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ താരമാണ് ധവാൻ. അതിന് ശേഷമാണ് പരിക്കേറ്റ് അദ്ദേഹം ടീമിൽ നിന്ന് ഒഴിവായത്. ട്വൻറി20യിൽ ധവാൻെറ റെക്കോർഡ് അത്ര മോശമല്ല. പരിചയ സമ്പന്നനായ ഒരു താരത്തെ അത്ര പെട്ടെന്ന് ടീം കയ്യൊഴിയുകയുമില്ല. എന്നാൽ വിൻഡീസിനെതിരായ ആദ്യ മത്സരത്തിലും ധവാൻ പരാജയപ്പെട്ടതോടെ രാഹുലിനെ മാറ്റി പരീക്ഷിക്കാനുള്ള സാധ്യത കൂടുകയാണ്.


ടി20യിൽ 35.64 ആണ് ധവാൻെറ ബാറ്റിങ് ശരാശരി, എന്നാൽ കെഎൽ രാഹുലിന് 53.23 ആണ് ശരാശരി. സ്ട്രൈക് റേറ്റിൽ 137.67 ആണ് ധവാനുള്ളത്, 148.33 ആണ് രാഹുലിൻെറ സ്ട്രൈക് റേറ്റ്. രാഹുലിനെ ടീമിൽ നിന്നൊഴിവാക്കി നിർത്താൻ സാധിക്കുന്ന തരത്തിലുള്ളതല്ല അദ്ദേഹത്തിൻെറ ടി20 റെക്കോർഡ്. അങ്ങനെയാണെങ്കിൽ ചിലപ്പോൾ ധവാൻ വഴി മാറി കൊടുക്കേണ്ടി വന്നാലും അത്ഭുതപ്പെടേണ്ടി വരില്ല.

Read More: ലോകകപ്പ് സെമിയിൽ ധോണിയെ 7ാമനായി ഇറക്കിയതാര് ? വൻ വെളിപ്പെടുത്തലുമായി ബംഗാർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്