ആപ്പ്ജില്ല

Women's World T20: സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ഹർമൻ പ്രീതിൻെറ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച ഫോമിലാണ്

Samayam Malayalam 19 Nov 2018, 2:56 pm
ഗയാന: എെസിസി ട്വൻറി20 വനിതാ ലോകകപ്പിൻെറ സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. വെള്ളിയാഴ്ചയാണ് ഇരുടീമുകളും തമ്മിലുള്ള സെമിഫൈനൽ പോരാട്ടം. തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചത്.
Samayam Malayalam Proidence: Indias Mithali Raj plays a shot during Womens World T20 cricket mat...
India's Mithali Raj plays a shot during Women's World T20 cricket match against Pakistan at Providence, Rhode, U.S.. India won the match.Photo)


ബാറ്റിങ് നിരയും ബോളിങ് നിരയും ഒരുപോലെ ഫോമിലായ ഇന്ത്യ വലിയ പ്രതീക്ഷയാണ് ഇത്തവണ നൽകുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന വനിതാ ലോകകപ്പിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. ഇതിന് മറുപടി നൽകാൻ ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന അവസരം കൂടിയാണിത്.

മൂന്ന് തവണ ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയെയും കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പിലെ മറ്റൊരു സെമിഫൈനലിൽ നിലവിലുള്ള ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയയെ നേരിടും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്