ആപ്പ്ജില്ല

കാര്യവട്ടത്ത് ഇന്ത്യക്കൊപ്പം ട്വന്‍റി20 കളിക്കുന്നത് ന്യൂസിലന്‍റ്

കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ടി-20 മത്സരം തിരുവനന്തപുരത്ത്...

TNN 3 Aug 2017, 12:42 pm
തിരുവനന്തപുരം: കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യക്കൊപ്പം കളിക്കുന്നത് ന്യൂസിലന്‍റ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് നവംബറില്‍ വേദിയാകുകയാണ്.
Samayam Malayalam india to play new zealand in thiruvananthapuram karyavattom
കാര്യവട്ടത്ത് ഇന്ത്യക്കൊപ്പം ട്വന്‍റി20 കളിക്കുന്നത് ന്യൂസിലന്‍റ്


ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികളെന്നായിരുന്നു ആദ്യംവാര്‍ത്ത. എന്നാല്‍ ന്യൂസിലന്‍റാകും ഇന്ത്യക്ക് ഒപ്പം കളിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‍തു.

ഇതിന് മുന്‍പ് തിരുവനന്തപുരത്ത് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത് 1988ല്‍ ആണ്. വിവിയന്‍ റിച്ചാഡ്‍സ്‍ നയിച്ച വെസ്റ്റ് ഇന്‍ഡീസ് ടീം, രവി ശാസ്ത്രിയുടെ ഇന്ത്യന്‍ ടീമിനെയാണ് നേരിട്ടത്.

54,000 കാണികള്‍ക്ക് മത്സരം ആസ്വദിക്കാനാകും എന്നതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ പ്രത്യേകത. കൊച്ചി ജവഹര്‍ലാല്‍ നെഹ്‍റു സ്റ്റേഡിയത്തേക്കാള്‍ നന്നായി കളികാണാനാകും എന്നതും പ്രത്യേകതയാണ്. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ട്വന്‍റി-20 മത്സരംകൂടിയാകും നവംബറിലെത്.

India to play New Zealand in Thiruvananthapuram Karyavattom

Thiruvananthapuram Karyavattom's Greenfield Stadium will host a T20 international match between India and New Zealand in November, confirms BCCI

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്