ആപ്പ്ജില്ല

​പരിക്കിൽ പതറി ദക്ഷിണാഫ്രിക്ക: മുതലെടുക്കാൻ ഇന്ത്യ

ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ടീമിന് കാര്യങ്ങൾ അത്ര എളുപ്പമല്ല

TNN 6 Feb 2018, 2:55 pm
കേപ് ടൗൺ: ഇന്ത്യക്കെതിരായ ഏകദിനപരമ്പരയിൽ പരിക്കുകൾ ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയാവുന്നു. ക്യാപ്റ്റൻ ഡുപ്ലെസിയും പരിമിത ഓവർ സ്പെഷ്യലിസ്റ്റ് എബി ഡീ വില്ലിയേഴ‍്‍സും വിക്കറ്റ് കീപ്പ‍ർ ക്വിൻറൺ ഡീകോക്കും പരിക്കിൻെറ പിടിയിലാണ്. നാലാം മത്സരത്തിൽ ഡീ വില്ലിയേഴ‍്‍‍സ് തിരിച്ചെത്തുമെങ്കിലും ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ടീമിന് കാര്യങ്ങൾ അത്ര എളുപ്പമല്ല.
Samayam Malayalam india to win third odi against injured south africa
​പരിക്കിൽ പതറി ദക്ഷിണാഫ്രിക്ക: മുതലെടുക്കാൻ ഇന്ത്യ


ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഒമ്പത് വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്. ടെസ്റ്റ് പരമ്പര മുതൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ബൗളർമാരാണ് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ പ്രധാന കരുത്താവുന്നത്. മുൻ നിര ബാറ്റ്സ്മാൻമാരും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ തക‍ർപ്പൻ ഫോമും ടീമിൻെറ ആത്മവിശ്വാസമുയ‍ർത്തുന്നു.

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ഇതേ വരെ ഏകദിന പരമ്പര നേടിയിട്ടില്ല. മൂന്നാം മത്സരം വിജയിക്കാനായാൽ വ്യക്തമായ ലീഡ് നേടാനാവും. അത് തന്നെയായിരിക്കും വിരാട് കോഹ്‍ലിയും ടീമും ലക്ഷ്യമിടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്