റാഞ്ചി: ഓസ്ട്രേലിയക്കെതിരെ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ഇന്ത്യ 2-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ ഒരേ ടീമിനെ തന്നെയാണ് കളിപ്പിച്ചത്. എന്നാൽ ഫോമിലല്ലാത്ത ചില താരങ്ങളെ മാറ്റി മൂന്നാം മത്സരത്തിൽ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ഫോമില്ലാത്ത ശിഖർ ധവാന് പകരം കെഎൽ രാഹുൽ ടീമിലെത്തിയേക്കും. ഋഷഭ് പന്തിനെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ: വിരാട് കോഹ്ലി (ക്യാ), എംഎസ് ധോണി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, അമ്പാട്ടി റായിഡു, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ലോകകപ്പിന് ശേഷം ധോണി വിരമിച്ചേക്കുമെന്ന സൂചനകളുണ്ട്. അങ്ങനെയാണെങ്കിൽ സ്വന്തം നാട്ടിൽ ധോണിയുടെ അവസാന ഏകദിന മത്സരമായിരിക്കും ഇന്നത്തേത്.