ആപ്പ്ജില്ല

IND vs AUS 2020: ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ഇറങ്ങിയത് കയ്യില്‍ കറുത്ത ബാന്‍റുമായി!! കാരണമിതാണ്

മൂന്നാം ഏകദിനത്തിൽ എന്തിനാണ് ടീം ഇന്ത്യ കറുത്ത ആംബാൻഡ് അണിഞ്ഞ് കളത്തിലിറങ്ങിയത്?

Samayam Malayalam 19 Jan 2020, 4:20 pm
ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിന മത്സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യ ഏകദിനത്തില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ജീവന്മരണ പോരാട്ടമായിരുന്നു രണ്ടാമത്തേത്ത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് തകര്‍പ്പന്‍ മറുപടി നല്‍കി, ജയം സ്വന്തമാക്കിയാണ് പരമ്പരയിലെ അവസാന ഏകദിനത്തിനായി ടീം ഇന്ത്യ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യാനിറങ്ങിയ വിരാട് കോലിയും സഹതാരങ്ങളും ഇടതുകയ്യില്‍ കറുത്ത ആംബാന്‍ഡ് ആണിഞ്ഞാണ് എത്തിയത്. ഇത് എന്തിനെന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
Samayam Malayalam india vs australia 3rd odi virat kohli and team wear black arm band in memory of bapu nadkarni
IND vs AUS 2020: ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ഇറങ്ങിയത് കയ്യില്‍ കറുത്ത ബാന്‍റുമായി!! കാരണമിതാണ്



​ഇന്ന് ഫൈനല്‍ മത്സരം

മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ കളിക്കുന്നത്. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പത്ത് വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ ഇന്ത്യയ്‍ക്കെതിരെ നേടിയത്. എന്നാല്‍ രാജ്കോട്ടില്‍ വെച്ച് നടന്ന രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയുടെ പത്ത് വിക്കറ്റും വീഴ്ത്തി, ജയം തിരിച്ചുപിടിച്ച് ഇന്ത്യ പരമ്പരയില്‍ സമനില സ്വന്തമാക്കി. അതുകൊണ്ട് ഇന്ന് നടക്കുന്നത് പരമ്പരയിലെ ഫൈനല്‍ പോരാട്ടമാണ്.

​മൂന്നാം തവണയും ടോസ് നഷ്ടമായി

ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ടോസ് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. മുംബൈയില്‍ ഓസ്ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുകയും രാജ്കോട്ടില്‍ ഓസ്ട്രേലിയ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയും ചെയ്തു. മൂന്നാം ഏകദിനത്തിലും ടോസ് നേടിയത് ഓസീസ് തന്നെ എന്നാല്‍ പതിവിന് വിപരീതമായി ഇക്കുറി അവര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഫീല്‍ഡിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ ടീം കയ്യില്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞാണ് എത്തിയത്.

​കറുത്ത ആംബാന്‍ഡ് എന്തിന്?

ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ടോസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് ഫീല്‍ഡിങ്ങിന് ഇറങ്ങേണ്ടി വന്നത്. ക്യാപ്റ്റന്‍ കോലി ഉള്‍പ്പെടെ പതിനൊന്ന് താരങ്ങളും തങ്ങളുടെ ഇടതു കയ്യില്‍ ഒരു കറുത്ത ആംബാന്‍ഡോടുകൂടിയാണ് കളത്തിറങ്ങിയത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപു നട്‍കര്‍ണിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ടീം ഇന്ത്യ കറുത്ത ആംബാന്‍ഡണിഞ്ഞത്.

​അന്ത്യം വെള്ളിയാഴ്ച

ജനുവരി 18 വെള്ളിയാഴ്ചയാണ് മുന്‍ ഇന്ത്യന്‍ താരമായിരുന്ന ബാപു നട്‍കര്‍ണി ലോകത്തോട് വിടപറഞ്ഞത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നട്‍കര്‍ണി. 86ാം വയസിലാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്.

​കരിയര്‍ ഇങ്ങനെ

1955ലാണ് ബാപു നട്‍കര്‍ണി ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നത്. 41 ടെസ്റ്റ് മത്സരങ്ങളില്‍ ബാപു നട്‍കര്‍ണിഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും 1414 റണ്‍സും 88 വിക്കറ്റുകളും ഈ ഓള്‍റൗണ്ടര്‍ താരം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂസീലാന്‍റിനെതിരെ 1968ലാണ് നട്‍കര്‍ണി അവസാനമായി കളിച്ചത്. ആ പരമ്പരയിലാണ് ഇന്ത്യ ആദ്യത്തെ ഏവേ പരമ്പരയും സ്വന്തമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്