ആപ്പ്ജില്ല

തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി; രണ്ടാം ഏകദിനത്തിന് സൂപ്പർതാരമില്ല?!

ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ രണ്ടാം മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്.

Samayam Malayalam 15 Jan 2020, 3:49 pm
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യയുടെ യുവതാരം റിഷഭ് പന്ത് രാജ്കോട്ടിൽ നടക്കുന്ന രണ്ടാ ഏകദിനത്തിൽ കളിച്ചേക്കില്ലെന്ന് സൂചന. ബാറ്റ് ചെയ്യുന്നതിനിടെ ഹെൽമറ്റിൽ പന്ത് കൊണ്ടത് കാരണം താരത്തിന് പരിക്കേറ്റിരുന്നു. ഇതോടെ വിക്കറ്റ് കീപ്പ് ചെയ്യാനും അദ്ദേഹം എത്തിയിരുന്നില്ല. കെഎൽ രാഹുലായിരുന്നു പകരം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.
Samayam Malayalam Kohli Pic
ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി ?


"റിഷഭ് പന്ത് ടീം അംഗങ്ങൾക്കൊപ്പം രാജ്കോട്ടിലേക്ക് പോവില്ല. അദ്ദേഹം പിന്നീട് ടീമിനൊപ്പം ചേരും," ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി. സാധാരണ ഗതിയിൽ ഇത്തരം സാഹചര്യത്തിൽ 24 മണിക്കൂറാണ് കളിക്കാരെ നിരീക്ഷിക്കാറുള്ളത്. രണ്ടാം ഏകദിനത്തിന് റിഷഭ് പന്ത് ഉണ്ടാവുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തമായ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

Also Read: ബാറ്റിങ് ഓർഡറിലെ അഴിച്ചുപണി, കോലിക്കെതിരെ രൂക്ഷവിമർശനവുമായി ആരാധകർ; യുവതാരം പ്ലേയിങ് ഇലവനിൽ ഇല്ലാത്തതിലും കലിപ്പ്!!

റിഷഭ പന്ത് കളിക്കുന്നില്ലെങ്കിൽ കെഎൽ രാഹുൽ തന്നെയായിരിക്കും രാജ്കോട്ടിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഏകദിന ടീമിൽ റിസർവ് വിക്കറ്റ് കീപ്പറെ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ത്യൻ ഇന്നിങ്സിൻെറ 44ാം ഓവറിൽ പാറ്റ് കമ്മിൻസിൻെറ ബൗൺസർ കൊണ്ടാണ് റിഷഭ് പന്തിന് പരിക്കേറ്റത്. 28 റൺസെടുത്ത താരം ഇതേ പന്തിൽ ക്യാച്ച് നൽകിയാണ് പുറത്തായത്.

Also Read: എന്നാലും ഇങ്ങനെയുമുണ്ടോ ഒരു തോൽവി, എല്ലാരെയും കളിപ്പിച്ചു... സമാധാനമായി കളിയും തോറ്റു: ഇന്ത്യൻ തോൽവിയുടെ വൈറൽ ട്രോളുകൾ!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്