ആപ്പ്ജില്ല

ഇന്ത്യയ്‍ക്ക് 165 റണ്‍സ് വിജയലക്ഷ്യം

സിഡ്‍നി ട്വന്‍റി‍20: ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യയ്‍ക്ക് 165 റണ്‍സ് വിജയലക്ഷ്യം

Samayam Malayalam 25 Nov 2018, 3:09 pm
ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും 20 ഓവര്‍ മത്സരത്തില്‍ ഇന്ത്യയ്‍ക്ക് 165 റണ്‍സ്‍ വിജയലക്ഷ്യം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഫിഞ്ച് മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്‍ക്ക് നല്‍കിയത്. 68 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്‍ടമായി.
Samayam Malayalam india vs australia t20 live cricket score
ഇന്ത്യയ്‍ക്ക് 165 റണ്‍സ് വിജയലക്ഷ്യം


ആദ്യ വിക്കറ്റ് നഷ്‍ടമായതോടെ ഓസ്ട്രേലിയയുടെ റണ്‍സ്‍ സ്കോറിങ് വേഗതകുറഞ്ഞു. അധികം വൈകാതെ ഫിഞ്ചും പുറത്തായി. വിക്കറ്റ് കീപ്പര്‍ ആലക്സ് ക്യാരിയാണ് സ്കോറിങ് വേഗത കൂട്ടിയത്. മാക്സ്‍വെല്ലും മക് ഡെര്‍മോട്ടും ഉടനടി പുറത്തായതോടെ ഓസീസ് പരുങ്ങിയപ്പോഴാണ് ക്യാരി പക്വത കാണിച്ചത്.

നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‍ത്തിയ കൃണാല്‍ പാണ്ഡ്യയാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് നേടിയപ്പോള്‍ ശേഷിച്ച ഒരു വിക്കറ്റ് റണ്‍ ഔട്ടിലൂടെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്‍ടമായത്.

ബ്രിസ്‍ബെണില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് ഓസ്ട്രേലിയ ജയിച്ചിരുന്നു. മെല്‍ബണില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ അപ്രമാദിത്യം പുലര്‍ത്തിയെങ്കിലും മഴകാരണം മത്സരം ഉപേക്ഷിച്ചത് തിരിച്ചടിയായി. മൂന്നാമത്തെയും പരമ്പരയിലെ അവസാനത്തെയും മത്സരമാണിന്ന്. ഇത് ജയിച്ചാലെ ഇന്ത്യയ്ക്ക് പരമ്പര സമനിലയെങ്കിലും ആക്കാന്‍ കഴിയൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്