മെൽബൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 231 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ പൊരുതുന്നു. ഓപ്പണർമാർക്ക് മത്സരത്തിൽ മികച്ച തുടക്കം നൽകാനായില്ല. രോഹിത് 9 റൺസെടുത്ത് സിഡിലിൻെറ പന്തിൽ പുറത്തായി. പിന്നീട് അധികം വൈകാതെ 23 റൺസെടുത്ത് ധവാനും മടങ്ങി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 62 പന്തിൽ 46 റൺസെടുത്ത് പുറത്തായി. എന്നാൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ് ഇത്തവണയും ടീമിനെ തോളിലേറ്റിയത്. ആത്മസംയമനത്തോടെ പന്തുകളെ നേരിട്ട് കളിച്ച ധോണി അർധശതകം പൂർത്തിയാക്കി.
കേദാർ ജാദവും ധോണിക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. നിലവിൽ ഇന്ത്യ 40.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തിട്ടുണ്ട്. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. വിജയ് ശങ്കറിന് ഇന്ന് അരങ്ങേറ്റ ഏകദിനമാണ്.