ആപ്പ്ജില്ല

Ind Vs Aus: കോഹ‍്‍ലിക്ക് 25ാം ടെസ്റ്റ് സെഞ്ച്വറി; ലോക റെക്കോർഡ്

ഇന്ത്യൻ നായകന് ഓസീസ് മണ്ണിൽ വീണ്ടും സെഞ്ച്വറി

Samayam Malayalam 16 Dec 2018, 9:17 am
പെർത്ത്: ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ 25ാം സെഞ്ച്വറി. ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൻെറ മൂന്നാം ദിനമാണ് കോഹ‍്‍ലി സെഞ്ച്വറി നേടിയത്. മിന്നുന്ന പ്രകടനത്തിനൊപ്പം മറ്റൊരു ലോകറെക്കോർഡ് കൂടി അദ്ദേഹം സ്വന്തമാക്കി.
Samayam Malayalam Kohli New




നാലാമത് ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡാണ് കോഹ‍്‍ലി സ്വന്തമാക്കിയത്. മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസിൻെറ പേരിലായിരുന്നു ഈ റെക്കോർഡ്. ഓസീസ് മണ്ണിൽ ഇത് ഇന്ത്യൻ നായകൻെറ ആറാം സെഞ്ച്വറിയാണ്. ഓസ്ട്രേലിയക്കെതിരെ അദ്ദേഹം ഏഴാമത് സെഞ്ച്വറിയാണ് നേടുന്നത്.


പെർത്തിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് നഷ്ടമായി. 105 പന്തിൽ നിന്ന് 51 റൺസെടുത്താണ് രഹാനെ മടങ്ങിയത്. നിലവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്