കൊളംബോ: നിധാഹാസ് ട്രോഫി ട്വൻറി20 ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് 167 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. 50 പന്തിൽ നിന്ന് 77 റൺസെടുത്ത സാബിർ റഹ്മാനാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹൽ 3 വിക്കറ്റും ജയദേവ് ഉനാദ്കദ് 2 വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള എട്ടാമത് ട്വൻറി20 മത്സരമാണിത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. പരമ്പരയിൽ ഇതേ വരെ കളിച്ച ആറിൽ അഞ്ച് മത്സരവും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്.