ആപ്പ്ജില്ല

ഇന്ത്യ - ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നാളെ: ഇംഗ്ലണ്ടിൻെറ ആയിരാമത്തെ ടെസ്റ്റ്

2007ൽ രാഹുൽ ദ്രാവിഡിൻെറ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടുള്ളത്

Samayam Malayalam 31 Jul 2018, 5:17 pm
ബ‍ർമ്മിങ്ങാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കമാവും. ലോക ക്രിക്കറ്റിൻെറ ചരിത്രത്തിൽ ഇംഗ്ലണ്ട് കളിക്കാൻ പോവുന്ന ആയിരാമത്തെ ടെസ്റ്റാണിത്. ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമാണ് നിലവിൽ ടീം ഇന്ത്യ.
Samayam Malayalam india vs england first test tomorrow
ഇന്ത്യ - ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നാളെ: ഇംഗ്ലണ്ടിൻെറ ആയിരാമത്തെ ടെസ്റ്റ്


2007ൽ രാഹുൽ ദ്രാവിഡിൻെറ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടുള്ളത്. 2011ലും 2014ലും ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ഇരുടീമുകളും തമ്മിൽ നേരത്തെ നടന്ന ടി20 പരമ്പരയിൽ ഇന്ത്യയും ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടുമാണ് വിജയിച്ചത്.

ബോളിങ് നിരയിൽ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും ഇല്ലാത്തത് ഇന്ത്യയെ ബാധിക്കും. ഒന്നാം വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയും ടീമിൽ ഇല്ല. പരിക്ക് മൂലമാണ് മൂവരും കളിക്കാത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്