ആപ്പ്ജില്ല

രണ്ടാം ടെസ്റ്റിൽ യുവതാരം കളിക്കില്ല; പകരക്കാരനെ പ്രഖ്യാപിക്കാൻ ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യത. യുവതാരത്തെ മാറ്റിയായിരിക്കും ടീം ലോ‍ർഡ‍്‍സിൽ കളിക്കാൻ ഇറങ്ങുക.

Samayam Malayalam 11 Aug 2021, 10:32 am

ഹൈലൈറ്റ്:

  • ശാർദൂൽ താക്കൂറിന് പരിക്ക്
  • പകരം അശ്വിൻ കളിച്ചേക്കും
  • ഇശാന്ത് ശർമക്കും സാധ്യത
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Ind vs Eng
ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യക്ക് രണ്ടാം ടെസ്റ്റിന് മുന്നോടിയായി തിരിച്ചടി. ലോർഡ്സിൽ നടക്കാൻ പോവുന്ന രണ്ടാം ടെസ്റ്റിൽ യുവതാരം ശാർദൂൽ താക്കൂർ കളിക്കില്ല. ബോളിങിലും ബാറ്റിങിലും തിളങ്ങാനാവുമെന്നത് ശാർദൂലിൻെറ പ്രത്യേകതയായിരുന്നു. ഇംഗ്ലീഷ് നായകൻ ജോ റൂട്ടിൻെറയടക്കം പ്രധാന വിക്കറ്റുകൾ ഒന്നാം ഇന്നിങ്സിൽ ശാർദൂൽ വീഴ്ത്തിയിരുന്നു.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് ശാർദൂലിന് പരിക്കേറ്റത്. ഹാം സ്ട്രിങ് ഇൻജുറി കാരണമാണ് ശാർദൂൽ പിൻമാറേണ്ടി വരുന്നത്. താരത്തിൻെറ പരിക്കുമായി ബന്ധപ്പെട്ട് ബിസിസിഐ ഇത് വരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഒന്നാം ടെസ്റ്റിൽ നാല് പേസർമാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ കളിച്ചിരുന്നത്.

Also Read:ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ തിരിച്ചെത്തുമോ? ഇന്ത്യയുടെ നിലപാടെന്ത്? ഐസിസി ലക്ഷ്യം 2028!

ലോർഡ്സിൽ ശാർദൂലിനെ മാറ്റുകയാണെങ്കിൽ സ്പിന്നർ ആർ അശ്വിനെയോ പേസർ ഇശാന്ത് ശർമയെയോ കളിപ്പിച്ചിക്കേും. സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. ബാറ്റ് ചെയ്യുമെന്നത് അശ്വിന് ഗുണകരമാവും. സുപ്രധാന സ്പിന്നറായ താരത്തെ പുറത്തിരുത്തിയാണ് ഇന്ത്യ ഒന്നാം ടെസ്റ്റിൽ കളിച്ചത്. ലോർഡ്സിൽ അശ്വിന് തിളങ്ങാനാവുമെന്നാണ് പ്രതീക്ഷ. നാല് പേസർമാരുമായി തന്നെ ഇറങ്ങുകയാണെങ്കിൽ ഇശാന്ത് കളിച്ചേക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്