ആപ്പ്ജില്ല

India Vs England: ബുംറ രണ്ടാം ടെസ്റ്റിലും കളിക്കില്ലെന്ന് സൂചന

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് സൂചന

Samayam Malayalam 6 Aug 2018, 4:51 pm
ബെർമ്മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് സൂചന. തള്ളവിരലിന് പരിക്കേറ്റിട്ടുള്ള ബുംറ രണ്ടാം ടെസ്റ്റ് മുതൽ കളിക്കുമെന്നാണ് കരുതിയിരുന്നത്. ഭുവനേശ്വർ കുമാർ ഇല്ലാത്ത സാഹചര്യത്തിൽ ബുംറയുടെ പരിക്ക് ഭേദമാവാത്തത് ഇന്ത്യയെ വീണ്ടും വെട്ടിലാക്കുകയാണ്.
Samayam Malayalam Birmingham : Indias Jasprit Bumrah takes part in a nets session at Edgbaston ...
India's Jasprit Bumrah takes part in a nets session at Edgbaston a day ahead of the 1st test cricket match between England and India, at Edgbaston, in Birmingham, England, Tuesday July 31, 2018. AP/PTI


ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ടാം ടെസ്റ്റ് വളരെ നിർണായകമാണ്. മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് ബിസിസിഎെ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

നെറ്റ്സിൽ പരിശീലനത്തിന് ഇറങ്ങിയ ബുംറയ്ക്ക് പക്ഷേ കളിക്കളത്തിൽ ഇറങ്ങണമെങ്കിൽ ഇനിയും സമയം വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്