ആപ്പ്ജില്ല

രണ്ട് കളിക്കാരെ സൂക്ഷിച്ചോളൂ, ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ജോസ് ബ‍ട്ട‍്‍ലർ!!

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സൂക്ഷിക്കേണ്ട രണ്ട് കളിക്കാർ ആരെല്ലാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ജോസ് ബ‍ട്ട‍്‍ലർ

Samayam Malayalam 31 Jan 2021, 11:04 am
ഫെബ്രുവരി അഞ്ചിന് ചെപ്പോക്കിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ട് ടെസ്റ്റ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലും മറ്റ് രണ്ട് ടെസ്റ്റ് മത്സരങ്ങൾ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലും നടക്കും. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയെത്തുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ശ്രീലങ്കയെ പരാജയപ്പെടുത്തിയെത്തുന്ന ഇംഗ്ലണ്ടും മോശമല്ല. പരമ്പരയിൽ ഇംഗ്ലണ്ടിൻെറ എക്സ് ഫാക്ടർ ആവുന്ന രണ്ട് കളിക്കാരെ പ്രവചിച്ചിരിക്കുകയാണ് ജോസ് ബട്ട‍്‍ലർ
Samayam Malayalam india vs england jos buttler says jofra archer and ben stokes crucial in test series
രണ്ട് കളിക്കാരെ സൂക്ഷിച്ചോളൂ, ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ജോസ് ബ‍ട്ട‍്‍ലർ!!


ആർച്ചറെ നേരിടാൻ വിയർക്കും

ഇംഗ്ലീഷ് പേസ‍ർ ജോഫ്ര ആ‍ർച്ചറെ നേരിടാൻ ഇന്ത്യ വിയ‍ർക്കുമെന്ന് ജോസ് ബട്ട‍്‍ലർ പറയുന്നു. ബട്ട‍്‍ലറിൻെറ അഭിപ്രായത്തിൽ ഇംഗ്ലണ്ട് ടീമിലെ ഒരു എക്സ് ഫാക്ട‍ർ ആർച്ചർ തന്നെയാണ്. "ജോഫ്ര ടീമിൽ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യക്കെതിരെ കളിക്കുന്നതിൽ അദ്ദേഹവും ആവേശത്തിലാണ്. ആൻഡേഴ്സണും ബ്രോഡും ആർച്ചറും ചേരുന്ന ബോളിങ് നിര ലോകോത്തരമാണ്," ബട്ട‍്‍ലർ പറഞ്ഞു.

(Getty Images)

സ്റ്റോക്സ് കളിയുടെ ഗതിമാറ്റും

ബെൻ സ്റ്റോക്സാണ് ബട്ട‍്‍ലറിൻെറ എക്സ് ഫാക്ടർ പട്ടികയിലെ രണ്ടാമത്തെയാൾ. മത്സരത്തെ ഏത് ഘട്ടത്തിലും ഗതിമാറ്റാൻ സാധിക്കുന്നയാളാണ് സ്റ്റോക്സ്. ബാറ്റിങിലും ബോളിങിലും ഫീൽഡിങിലും സ്റ്റോക്സ് ഒരുപോലെ തിളങ്ങും. അസ്സൽ മാച്ച് വിന്നറായ സ്റ്റോക്സിനെതിരെ ഇന്ത്യ തന്ത്രങ്ങൾ മെനയേണ്ടി വരും. കഴിഞ്ഞ ആഷസിൽ ഓസ്ട്രേലിയയെ വിറപ്പിച്ച പ്രകടനമാണ് സ്റ്റോക്സ് നടത്തിയിരുന്നത്.

(Getty Images)

Also Read: സച്ചിന് സാധിക്കാത്തത് വെംഗ്‌സാര്‍ക്കര്‍ മൂന്ന് വട്ടം സാധിച്ചു! ഇംഗ്ലണ്ടിനെതിരെ ടോപ് സ്കോറ‍ർമാർ ഇവ‍ർ!

​റൊട്ടേഷൻ സമ്പ്രദായം ഗുണകരം

കളിക്കാർക്ക് വിശ്രമം അനുവദിക്കുന്ന ഇംഗ്ലണ്ടിൻെറ റൊട്ടേഷൻ സമ്പ്രദായം ഗുണകരമാണെന്ന് ബട്ട‍്‍ലർ അഭിപ്രായപ്പെട്ടു. ബെൻ സ്റ്റോക്സ്, ആർച്ചർ, ബേൺസ് എന്നിവർക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നു. ഇപ്പോൾ ഇന്ത്യക്കെതിരെ ബെയർസ്റ്റോ, സാം കറൻ, മാർക് വുഡ് എന്നിവർ കളിക്കുന്നില്ല. ബെയർസ്റ്റോ ആദ്യ രണ്ട് ടെസ്റ്റിന് ശേഷം ടീമിനൊപ്പം ചേരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്