ആപ്പ്ജില്ല

ഇന്ത്യ vs ന്യൂസിലൻറ് മൂന്നാം ടി20: ചരിത്രനേട്ടം സ്വന്തമാക്കാൻ രാഹുൽ, ധോണിയെ മറികടക്കാൻ കോലി; ജയിച്ചാൽ ഇന്ത്യൻ ടീമിനും റെക്കോർഡ്!!

ന്യൂസിലൻറിനെതിരായ മൂന്നാം ടി20 ജയിച്ചാൽ ഇന്ത്യക്ക് റെക്കോർഡ്, വിരാട് കോലിയും കെഎൽ രാഹുലും റെക്കോർഡ് നേട്ടത്തിനരികെ

Samayam Malayalam 28 Jan 2020, 5:13 pm
ഹാമിൽട്ടൺ: ന്യൂസിലൻറിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങൾ വിജയിച്ച് പരമ്പരയിൽ മേൽക്കൈ നേടിയിരിക്കുകയാണ് ഇന്ത്യ. ഹാമിൽട്ടണിൽ നടക്കുന്ന മൂന്നാം ടി20 വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോർഡാണ്. ചരിത്രത്തിൽ ആദ്യമായി ന്യൂസിലൻറിൽ ടി20 പരമ്പര വിജയം എന്ന റെക്കോർഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. എന്നാൽ, പരമ്പരയിൽ തിരിച്ചുവരവിനായി ഒരുങ്ങുകയാണ് ന്യൂസിലൻറ്.
Samayam Malayalam Rahul
രാഹുലും വിരാട് കോലിയും റെക്കോർഡ് നേട്ടത്തിനരികെ


മിന്നുന്ന ഫോമിലുള്ള ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലിനെയും ഒരു ചരിത്രനേട്ടം കാത്തിരിക്കുന്നുണ്ട്. മൂന്നാം ടി20യിൽ അർധശതകം നേടിയാൽ ടി20യിൽ തുടർച്ചയായി നാല് മത്സരങ്ങളിൽ അർധശതകം നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രാഹുൽ മാറും. ന്യൂസിലൻറിനെതിരായ ഒന്നാം ടി20യിൽ 56, രണ്ടാം ടി20യിൽ 57 എന്നിങ്ങനെയാണ് ഈ പരമ്പരയിൽ രാഹുലിൻെറ സ്കോറുകൾ.

ശ്രീലങ്കക്കെതിരെ നാട്ടിൽ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രാഹുൽ 54 റൺസ് നേടിയിരുന്നു. മൂന്നാം ടി20യിൽ 25 റൺസ് നേടിയാൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് മറ്റൊരു നേട്ടവുമായി മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ മറികടക്കാനാവും.

Also Read: രോഹിതും കോലിയും ധോണിയും ഒരു ഭാഗത്ത്, റസ്സലും സ്മിത്തും റിഷഭ് പന്തും മറുഭാഗത്ത് ?! ഐപിഎല്ലിന് മുമ്പ് ത്രില്ലർ മത്സരത്തിന് കളമൊരുങ്ങുന്നു!

ടി20യിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡാണ് കോലിയെ കാത്തിരിക്കുന്നത്. 1112 റൺസുമായി ധോണി ലോക ക്രിക്കറ്റിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. കോലിയാണ് നാലാമത്. ഡുപ്ലെസിയും വില്യംസണുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്