ബേ ഓവല്‍: ഇന്ത്യ-ന്യൂസിലന്റ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. രാവിലെ 7.30ന് ബേ ഓവല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാകും. അതേസമയം ന്യൂസിലന്റിന് പരമ്പര നേടണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.
അതേസമയം ചാനല്‍ അഭിമുഖത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിലക്ക് നേരിട്ടിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ന് ടീമിനൊപ്പം ചേരും. വിലക്ക് നീങ്ങിയതോടെയാണ് പാണ്ഡ്യയ്ക്ക് ടീമില്‍ ഇടം ലഭിച്ചിരിക്കുന്നത്. നിലവില്‍ 2-0 എന്ന നിലയില്‍ പരമ്പരയില്‍ ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്.