അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള രണ്ട് ബാറ്റ്സ്മാൻമാർ ഇന്ത്യൻ നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമയുമാണ്. ഇരുവരും തമ്മിൽ ഓരോ മത്സരത്തിലും ഒന്നാം സ്ഥാനത്തിനായി മത്സരവും നടക്കുന്നുണ്ട്. നിലവിൽ കോലി ഒന്നാം സ്ഥാനത്തും രോഹിത് ശർമ രണ്ടാം സ്ഥാനത്തുമാണ്.
ടി20യിൽ ക്യാച്ചുകളുടെ കാര്യത്തിലും വിരാട് കോലിയും രോഹിതും തമ്മിൽ മത്സരം നടക്കുന്നുണ്ട്. 42 ക്യാച്ചുകളുമായി സുരേഷ് റെയ്നയാണ് ടി20യിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്തിട്ടുള്ള ഇന്ത്യൻ താരം. ന്യൂസിലൻറിനെതിരായ രണ്ടാം ടി20ക്ക് മുൻപ് വിരാട് കോലിയും രോഹിത് ശർമയും 39 ക്യാച്ചുകളുമായി രണ്ടാം സ്ഥാനത്ത് ഒരുമിച്ചായിരുന്നു.
Also Read: ഡോളി പാർട്ടൺ ചലഞ്ചിൽ സ്റ്റീവ് സ്മിത്തിനെ ട്രോളി ഐസിസി; പിന്നാലെ ആരാധകരുടെ വക കിടുക്കൻ ട്രോളുകളുടെ ചാകര!!
എന്നാൽ ഈഡൻ പാർക്ക് ടി20യിൽ രണ്ട് ക്യാച്ചുകൾ എടുത്തതോടെ കോലി, രോഹിതിനെ മറികടന്നിരിക്കുകയാണ്. 41 ക്യാച്ചുകളുമായി ടി20 ക്രിക്കറ്റിൽ കോലി ഇന്ത്യൻ താരങ്ങളിൽ രണ്ടാം സ്ഥാനത്തായി. ഇനി രണ്ട് ക്യാച്ച് കൂടി എടുത്താൽ കോലിക്ക് റെയ്നയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ സാധിക്കും.
Also Read: ലോകത്തിലെ മികച്ച ഫീൽഡർ ആരെന്ന ചോദ്യത്തിന് 7 പേരുകൾ ഉത്തരം നൽകി ജോണ്ടി റോഡ്സ്; കൂട്ടത്തിൽ 2 ഇന്ത്യക്കാർ!!
തകർപ്പൻ ക്യാച്ചിലൂടെയാണ് ന്യൂസിലൻറ് ഓപ്പണർ കോളിൻ മൺറോയെ കോലി പുറത്താക്കിയത്.