ആപ്പ്ജില്ല

ആത്മവിശ്വാസത്തോടെ ഇന്ത്യ: ആദ്യ മത്സരം ജയിക്കാൻ കിവീസ്

ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

TNN 22 Oct 2017, 11:33 am
മുംബൈ: ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഓസീസിനെതിരായ ഏകദിന പരമ്പര വിജയിച്ചതിൻെറ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
Samayam Malayalam india vs new zeeland odi series starts today
ആത്മവിശ്വാസത്തോടെ ഇന്ത്യ: ആദ്യ മത്സരം ജയിക്കാൻ കിവീസ്


ബാറ്റിങിലും ബോളിങിലും ഫീൽഡിലും ഒരു പോലെ ഫോമിലുള്ള ഇന്ത്യൻ നിരയെ നേരിടാൻ കിവീസ് സംഘം വിയർപ്പൊഴുക്കേണ്ടി വരും. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിന് ശേഷം മൂന്ന് ടി20 മത്സരങ്ങളും നടക്കും. തിരുവനന്തപുരത്താണ് മൂന്നാമത്തെ ടി20 മത്സരം നടക്കുന്നത്.

മിന്നുന്ന ഫോമിൽ കളിക്കുന്ന രോഹിത് ശർമ്മക്കൊപ്പം ഓപ്പണിങിൽ ശിഖർ ധവാനും തിരിച്ചെത്തും. ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് ഓസീസിനെതിരായ പരമ്പരയിൽ ധവാൻ കളിച്ചിരുന്നില്ല.

India Vs New Zeeland ODI series starts today

India Vs New Zeeland three match One day International series will begin on Sunday at the Wankhede Stadium Mumbai.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്