ആപ്പ്ജില്ല

പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണോ ? ഉന്നതാധികാര സമിതി തീരുമാനം ഇന്ന്

ലോകക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തിയെന്ന നിലയില്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ അത് മറ്റൊരു ചരിത്രമാകും. ലോകകപ്പില്‍ ജൂണ്‍ 16ന് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിട്ടുള്ളത്.

Samayam Malayalam 22 Feb 2019, 9:02 am

ഹൈലൈറ്റ്:

  • സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള സമിതിയാണ് വിഷയം ഇന്ന് ചർച്ച ചെയ്യുന്നത്
  • പുൽവാമ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിലാണ് ലോകകപ്പിൽ പാകിസ്ഥാനെതിരെ കളിക്കണമോയെന്ന കാര്യത്തിൽ ഇന്ത്യ ചർച്ച തുടങ്ങിയത്
  • ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് നല്‍കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Ind Vs Pak
ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണമോയെന്ന കാര്യത്തിൽ ബിസിസിഐ ഉന്നതാധികാര സമിതി തീരുമാനമെടുക്കും. വിനോദ് റായിയുടെ അധ്യക്ഷതയിൽ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള സമിതിയാണ് വിഷയം ഇന്ന് ചർച്ച ചെയ്യുന്നത്. ഈ തീരുമാനം പരിഗണിച്ചതിന് ശേഷമായിരിക്കും ബിസിസിഐ അന്തിമ തീരുമാനം ഉണ്ടാവുക.
പുൽവാമ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിലാണ് ലോകകപ്പിൽ പാകിസ്ഥാനെതിരെ കളിക്കണമോയെന്ന കാര്യത്തിൽ ഇന്ത്യ ചർച്ച തുടങ്ങിയത്. പാകിസ്ഥാനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ കത്ത് തയ്യാറായിട്ടുണ്ട്. ഇത്തരം വിഷയങ്ങളും ഉന്നതാധികാര സമിതി ചർച്ച ചെയ്യും.

ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് നല്‍കും. നിയമപരമായി ഐസിസിയെ സമീപിക്കുന്നതില്‍ കാര്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് ബിസിസിഐ ഇപ്പോള്‍.

ബിസിസിഐ ചീഫ്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്‍റിയാണ് കത്ത് നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് ചൂണ്ടിക്കാണിച്ചാണ് ലോകകപ്പില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കരുതെന്ന് ഇന്ത്യ നിലപാട് സ്വീകരിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. - ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്