ആപ്പ്ജില്ല

ദക്ഷിണാഫ്രിക്കയില്‍ ഹാട്രിക് വിജയവുമായി ഇന്ത്യ

ഒരു ഏകദിന പരമ്പരയിലെ മൂന്ന് വിജയങ്ങള്‍ എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി

TNN 8 Feb 2018, 8:39 am
കേപ്ടൗണ്‍: മൂന്നാം ഏകദിനത്തിലും ആതിഥേയരെ 124 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയില്‍ ഒരു ഏകദിന പരമ്പരയിലെ മൂന്ന് വിജയങ്ങള്‍ എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. 304 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 179 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ യുവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
Samayam Malayalam india vs south africa 2018 3rd odi at cape town
ദക്ഷിണാഫ്രിക്കയില്‍ ഹാട്രിക് വിജയവുമായി ഇന്ത്യ


നേരത്തെ, സെഞ്ച്വറി നേടിയ നായകന്‍ വിരാട് കൊഹ്ലിയുടെയും (പുറത്താവാതെ 160) അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (76) കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. ആതിഥേയര്‍ക്കായി ജെ.പി. ഡുമിനി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍, ആന്‍ഡയില്‍ ഫെഹ്ലുക്യായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്