ആപ്പ്ജില്ല

​എറിഞ്ഞിട്ടും തല്ലിതകർത്തും സെഞ്ചൂറിയനിൽ ഇന്ത്യൻ തേരോട്ടം

ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 2 റൺസ് മാത്രമാണ്

TNN 4 Feb 2018, 5:35 pm
സെഞ്ചൂറിയൻ: ആദ്യം ദാക്ഷീണ്യമില്ലാതെ എറിഞ്ഞിട്ടു. പിന്നെ ദയയില്ലാതെ തല്ലി തകർത്തു. സെഞ്ചൂറിയനിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തൂത്തെറിയുകയാണ്. 119 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഓപ്പണർ ശിഖർ(51) ധവാൻെറയും ക്യാപ്റ്റൻ വിരാട് കോഹ്‍ലി(44)യുടെയും ബാറ്റിങ് മികവിൽ വിജയത്തിന് തൊട്ടരികിലാണ്.
Samayam Malayalam india vs south africa centurion odi live updates
​എറിഞ്ഞിട്ടും തല്ലിതകർത്തും സെഞ്ചൂറിയനിൽ ഇന്ത്യൻ തേരോട്ടം


ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 2 റൺസ് മാത്രമാണ്. 19 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തിട്ടുണ്ട്. രോഹിത് ശ‍ർമ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 32.2 ഓവറിൽ 118 റൺസിന് എല്ലാവരും പുറത്തായി. സ്പിന്നർ യുസ്‍വേന്ദ്ര ചാഹലും കുൽദീപ് യാദവും ചേ‍ർന്നാണ് ആതിഥേയരെ തക‍ർത്തിട്ടത്. ചാഹൽ 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.

കുൽദീപ് യാദവ് മൂന്നും, പേസ‍ർമാരായ ബുംറ, ഭുവനേശ്വ‍ർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരത്തിന് ഇറങ്ങിയ കായ സോണ്ടോയും (25) ഡുമിനി (25)യുമാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർമാർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്