ആപ്പ്ജില്ല

ദക്ഷിണാഫ്രിക്കൻ നായകന് ഈ പരമ്പര നിർണായകം; തെളിയിക്കാൻ ഏറെയുണ്ട്

ദക്ഷിണാഫ്രിക്കയെ ടി20യിൽ ആദ്യമായി നയിക്കാൻ ഒരുങ്ങുകയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിൻറൺ ഡീകോക്ക്

Samayam Malayalam 14 Sept 2019, 3:36 pm
ന്യൂഡൽഹി: ലോക ക്രിക്കറ്റിൽ എന്നും ഭാഗ്യക്കേടിൻെറ ടീമായിരുന്നു ദക്ഷിണാഫ്രിക്ക. വലിയ ടൂർണമെൻറുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും നിർണായക മത്സരങ്ങളിൽ കാലിടറി വീഴാറാണ് പതിവ്. ഇക്കഴിഞ്ഞ ലോകകപ്പിൽ പക്ഷേ കാര്യങ്ങൾ മറിച്ചായിരുന്നു.
Samayam Malayalam DeCock


ദയനീയ പ്രകടനമാണ് ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക നടത്തിയത്. സെമി കാണാതെ ടീം പുറത്താവുകയും ചെയ്തു. ഇന്ത്യക്കെതിരെ മാറ്റങ്ങളുമായാണ് ടീമിൻെറ വരവ്. ട്വൻറി20യിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാണ ക്വിൻറൺ ഡീക്കോക്കാണ് നായകൻ. ഡീകോക്കിന് ഈ പരമ്പര വളരെ നിർണായകമാണ്.

ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ഡീകോക്കിന് ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രതിഭ തെളിയിക്കാനാവുമെന്നാണ് ടീം മാനേജ്മെൻറിൻെ വിശ്വാസം. ഏകദിന മത്സരങ്ങളിൽ ഡീകോക്കിന് ടീമിനെ നയിച്ച് പരിചയമുണ്ട്. എന്നാൽ ഇത് വരെ നായകനായി മത്സരം വിജയിച്ചിട്ടില്ല.

ട്വൻറി20 നായകനെന്ന നിലയിൽ ഡീകോക്കിൻെറ ആദ്യപരമ്പരയാണിത്. ഒരു പറ്റം യുവതാരങ്ങളുമായാണ് ഡീകോക്കിൻെറ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്. ആൻറിച്ച് നോർത്ത്ജെ, ബ്ജോൺ ഫോർച്യുയിൻ, ജോർജ് ലിൻഡെ, ടെംപ ബാവുമ തുടങ്ങിയ താരങ്ങൾ ഒരു ടി20 മത്സരം പോലും ഇത് വരെ കളിച്ചിട്ടില്ല.

ഞായറാഴ്ച ധരംശാലയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യമത്സരം. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്