ആപ്പ്ജില്ല

പൂനെ ടെസ്റ്റിൽ കോലി പുറത്തായിരുന്നു; ദക്ഷിണാഫ്രിക്കൻ ബൗളർക്ക് സംഭവിച്ചത് വൻ അബദ്ധം!!

ഡബിൾ സെഞ്ച്വറി നേടിയ ശേഷം ഇന്ത്യൻ നായകൻ വിരാട് കോലി പുറത്തായിരുന്നു. സേനുരൻ മുത്തുസ്വാമി എറിഞ്ഞ നോബോളിലായിരുന്നുവെന്ന് മാത്രം!

Samayam Malayalam 11 Oct 2019, 6:14 pm
പൂനെ: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻെറ രണ്ടാം ദിനം ഇന്ത്യൻ നായകൻ വിരാട് കോലിക്കുള്ളതായിരുന്നു. ഡബിൾ സെഞ്ച്വറി നേടിയ കോലി ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ തൻെറ ഏറ്റവും ഉയർന്ന സ്കോറാണ് നേടിയത്. 336 പന്തിൽ നിന്ന് 254 റൺസെടുത്ത് കോലി പുറത്താവാതെ നിന്നു. ഡബിൾ സെഞ്ച്വറിക്കൊപ്പം നിരവധി റെക്കോർഡുകളാണ് താരം മറികടന്നത്.
Samayam Malayalam Kohli


മത്സരത്തിനിടെ കോലി ഒരു തവണ പുറത്തായിരുന്നു. പുറത്തായത് നോബോളിലാണെന്ന് മാത്രം. ദക്ഷിണാഫ്രിക്കൻ ബൗളർ സേനുരൻ മുത്തുസ്വാമിയാണ് കോലിയെ പുറത്താക്കാനുള്ള അവസരം കളഞ്ഞു കുളിച്ചത്. ഇന്ത്യൻ സ്കോർ 496ന് 4 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. വിരാട് കോലി അപ്പോൾ 303 പന്തിൽ നിന്ന് 208 റൺസുമായി പുറത്താവാതെ നിൽക്കുകയായിരുന്നു.

Read More: ഡീകോക്കിനെ തെറിവിളിച്ച് റബാദ, മുതലാക്കി കോലിയും ജഡേജയും; ഒടുവിൽ പ്രശ്നം പരിഹരിച്ചത് ഡുപ്ലെസി

സേനുരൻ മുത്തുസ്വാമിയുടെ പന്തിൽ ലേറ്റ് കട്ട് ഷോട്ടിനാണ് കോലി ശ്രമിച്ചത്. എന്നാൽ സ്ലിപ്പിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി അനായാസമായി ക്യാച്ചെടുത്തു. നോബോളാണെന്ന് പന്തെറിഞ്ഞപ്പോൾ തന്നെ ഏകദേശം ഉറപ്പായിരുന്നു. മുത്തുസ്വാമിയുടെ കാൽ ക്രീസിന് ഏറെ പുറത്തായിരുന്നുവെന്ന് ടിവി റീപ്ലേയിൽ വ്യക്തമായി.


Read More: ടെസ്റ്റ് ക്രിക്കറ്റിൽ ഇത് സംഭവിക്കുന്നത് അപൂർവം; രവീന്ദ്ര ജഡേജയ്ക്ക് അമ്പയറുടെ താക്കീത്

5 വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തതത്. മത്സരത്തിൻെറ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടമായി. മത്സരം അവസാനിപ്പിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ അവർ 36 റൺസാണ് എടുത്തിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്