ആപ്പ്ജില്ല

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്

വാഷിങ്‍ടൺ സുന്ദ‍ർ ഇന്ന് ഇന്ത്യക്കായി ആദ്യ മത്സരത്തിനിറങ്ങുന്നു

TNN 13 Dec 2017, 12:05 pm
മൊഹാലി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനം മൊഹാലിയിൽ തുടങ്ങി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയച്ചു. വാഷിങ്‍ടൺ സുന്ദ‍ർ ഇന്ന് ഇന്ത്യക്കായി ആദ്യ മത്സരത്തിനിറങ്ങും. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ലങ്ക ഇറങ്ങുന്നത്.
Samayam Malayalam india vs sri lanka second odi begins in mohali
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്


നിലവിൽ ഇന്ത്യ8 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 29 റൺസെടുത്തിട്ടുണ്ട്. മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. ആദ്യ മത്സരത്തിൽ നാണം കെട്ട തോൽവിയേറ്റ് വാങ്ങിയ ടീമിന് പരമ്പരയിൽ തിരിച്ച് വരണമെങ്കിൽ മത്സരം വിജയിച്ചേ പറ്റൂ.

ലങ്കക്കെതിരെ ആദ്യ ഏകദിനത്തിലെ പരാജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ഈയടുത്ത് സ്വന്തം നാട്ടിൽ നടന്ന എല്ലാ മത്സരങ്ങളിലും ആധികാരികമായ പ്രകടനം കാഴ്ച വെച്ച ടീം ഇത്ര ദാരുണമായി തകരുമെന്ന് ആരും കരുതിയിരുന്നില്ല.

ധരംശാലക്ക് സമാനമായതല്ലെങ്കിലും മൊഹാലിയിലും പിച്ച് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളിയാവുമെന്ന് തന്നെയാണ് വിലയിരുത്തൽ. ധരംശാലയിൽ നിന്ന് പാഠം പഠിച്ച ഇന്ത്യൻ ടീം ശക്തമായി തിരിച്ച് വരുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്