ആപ്പ്ജില്ല

​ രോഹിതിന്‍റെ സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ട്വ​ന്‍​റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്!!!

TNN 22 Dec 2017, 9:10 pm
ര​ണ്ടാം ട്വ​ന്‍​റി20 മ​ത്സ​രത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഒാവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ട്വ​ന്‍​റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടേയും (118) 49 പന്തില്‍ 89 റണ്‍സെടുത്ത ലോകേശ് രാഹുലിന്‍െറയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
Samayam Malayalam india vs sri lanka second twenty 20
​ രോഹിതിന്‍റെ സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ


നേരത്തേ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിനയക്കുകയായിരുന്നു. ആ​ദ്യ ഏ​ക​ദി​ന​ത്തി​​ല്‍ ഇ​ന്ത്യ​യോടേറ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​​ന്‍റെ ഞെ​ട്ട​ല്‍ മാ​റും​മു​മ്പോഴാ​ണ്​ വീ​ണ്ടു​മൊ​രു മ​ത്സ​ര​ത്തി​ന്​ ല​ങ്ക​യി​റ​ങ്ങിയ​ത്. ഇ​ന്ന​ത്തെ മ​ത്സ​രം​കൂ​ടി ജ​യി​ച്ച്‌​ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാൻ തന്നെയാണ് ഇന്ത്യയുടെ നീക്കം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്