ആപ്പ്ജില്ല

Ind Vs WI: ഇന്ത്യയുടെ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു

ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായി പന്ത് ടീമിലുണ്ടാവും

Samayam Malayalam 4 Nov 2018, 2:38 pm
കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ആദ്യ ട്വൻറി20 മത്സരത്തിനുള്ള ഇന്ത്യയുടെ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ വിരാട് കോഹ‍്‍ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുന്നത്. ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam india vs west indies india announces 12 members squad
Ind Vs WI: ഇന്ത്യയുടെ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു


എംഎസ് ധോണിയുടെ അഭാവത്തിൽ ദിനേഷ് കാർത്തിക്കാണ് ടി20യിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആവാറുള്ളത്. എന്നാൽ കാർത്തിക്കിനെ നിലവിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പന്ത് ടീമിൽ ഉണ്ടാവും എന്നതുറപ്പാണ്.

മത്സരത്തിന് തൊട്ട് മുമ്പായിട്ടായിരിക്കും അന്തിമ ഇലവനെ പ്രഖ്യാപിക്കുക. കൃണാൽ പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നീ താരങ്ങളും ടീമിലുണ്ട്. കുൽദീപ് യാദവിനെയും പന്ത്രണ്ടംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്