ആപ്പ്ജില്ല

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയുമായി പൃഥ്വിക്ക് റെക്കോര്‍ഡ്

18 വയസും 329 ദിവസും പ്രായമുള്ളപ്പോഴാണ് ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങറ്റം

Samayam Malayalam 4 Oct 2018, 1:09 pm
രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ പ്രായംകുറഞ്ഞ താരമായി പൃഥ്വി ഷാ. 99 പന്തിലാണ് പൃഥ്വി സെഞ്ച്വറി തികച്ചിരിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ പൃഥ്വി കെ എല്‍ രാഹുലിനൊപ്പമാണ് ഓപ്പണറായി അറങ്ങേറിയിരിക്കുന്നത്. ഉച്ചഭക്ഷണസമയത്തിന് പിരിയും മുന്‍പേ അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. 18 വയസും 329 ദിവസും പ്രായമുള്ളപ്പോഴാണ് ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങറ്റം. 17 വയസ്സും 107 ദിവസവുമുള്ളപ്പോഴായിരുന്നു സച്ചിന്‍റെ ടെസ്റ്റ് അരങ്ങേറ്റ സെഞ്ച്വറി.
Samayam Malayalam prithvishah


അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായിരിക്കുകയാണ് ഇതോടെ പൃഥ്വി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുള്ളതായാണ് അറിയുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്