ആപ്പ്ജില്ല

ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശ്

പാകിസ്ഥാനെ 37 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനല്‍ ഉറപ്പിച്ചത്

Samayam Malayalam 27 Sept 2018, 10:28 am
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ബംഗ്ലാദേശ്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെ മലര്‍ത്തിയടിച്ചാണ് ബംഗ്ലാ കടുവകള്‍ ഫൈനല്‍ ഉറപ്പിച്ചത്. 37 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്‍റെ വിജയം.
Samayam Malayalam india vs bangladesh


ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ 239 റണ്‍സ് സ്വന്തമാക്കി. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാനെ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റിന് 202 റണ്‍സില്‍ തളയ്ക്കുകയായിരുന്നു. 105 പന്തില്‍ 85 റണ്‍സെടുത്ത ഇമാമുള്‍ ഹഖാണ് പാകിസ്ഥാന്‍രെ ടോപ് സ്കോറര്‍.

ബംഗ്ലാദേശ് നിരയില്‍ മിഥുന്‍ 84 പന്തില്‍ 60 റണ്‍സും റഹീം 116 പന്തില്‍ 99 റണ്‍സും നേടി മുസ്തഫീസര്‍ റഹ്മാന്‍ ബംഗ്ലാദേശിനായി നാല് വിക്കറ്റ് വീവ്ത്തി. ഏഷ്യാകപ്പില്‍ വെള്ളിയാഴ്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കലാശപ്പോരാട്ടം അരങ്ങേറുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്