ആപ്പ്ജില്ല

​ലങ്കയുമായുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ: ഇന്ത്യക്ക് പരമ്പര

ലോകക്രിക്കറ്റിൽ പുതിയൊരു റെക്കോർഡ് കൂടി ഇന്ത്യ സ്വന്തമാക്കി

TNN 6 Dec 2017, 4:25 pm
ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ ടെസ്റ്റും മൂന്നാം ടെസ്റ്റും സമനിലയായപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയം നേടിയിരുന്നു.
Samayam Malayalam india win test series against sri lanka
​ലങ്കയുമായുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ: ഇന്ത്യക്ക് പരമ്പര


ഇതോടെ ലോകക്രിക്കറ്റിൽ പുതിയൊരു റെക്കോർഡ് കൂടി ഇന്ത്യ സ്വന്തമാക്കി. തുടർച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പരകൾ വിജയിക്കുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ നേടിയത്. നേരത്തെ ഓസ്ട്രേലിയയും 2005-2008ൽ തുടർച്ചയായി ഒമ്പത് പരമ്പരകൾ വിജയിച്ചിരുന്നു.

ടെസ്റ്റിൻെറ അവസാന ദിനം ലങ്ക ശക്തമായി ചെറുത്തു നിൽപ്പ് നടത്തി. അഞ്ചാം ദിനം മത്സരം തുടങ്ങുമ്പോൾ 31 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് അവർ വൻ തകർച്ചയിലായിരുന്നു.

എന്നാൽ ധനഞ്ജയ ഡിസിൽവയും ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലും ചേർന്ന് ടീമിനെ തോളിലേറ്റി. ഇന്ത്യൻ ബൗളിങ് നിരയെ ശ്രദ്ധയോടെ നേരിട്ട ധനഞ്ജയ സെഞ്ച്വറി നേടി. 219 പന്തിൽ 119 റൺസെടുത്ത അദ്ദേഹം പരിക്ക് മൂലം പിൻവാങ്ങുകയായിരുന്നു.

അധികം വൈകാതെ ചണ്ഡിമൽ പുറത്തായെങ്കിലും തുട‍ർന്നെത്തിയ റോഷൻ ഡിസിൽവയും നിരോഷൻ ഡിക്ക്‍വെല്ലയും ചെറുത്ത് നിൽപ്പ് തുടർന്നു. അഞ്ചാം ദിനം ലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് നേടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്