ആപ്പ്ജില്ല

ആദ്യ ട്വന്‍റി20യിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

ഡക് വർത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറ് ഓവറിൽ 48 റൺസായി ചുരുക്കിയിരുന്നു

TNN 7 Oct 2017, 11:18 pm
റാഞ്ചി: മഴ കളി തടസ്സപ്പെടുത്തിയതിന് തുടർന്ന് 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓസീസിനെതിരെ ജയം. ഡക് വർത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറ് ഓവറിൽ 48 റൺസായി ചുരുക്കിയിരുന്നു.
Samayam Malayalam india wins first t20 against australia
ആദ്യ ട്വന്‍റി20യിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം


നഥാൻ കോള്‍ട്ടറിന്‍റെ പന്തിൽ പതിനൊന്ന് റൺസെടുത്ത് പുറത്തായ രോഹിത് ശർമ മാത്രമാണ് ഇന്ത്യൻ നിരയിൽ നിന്ന് പുറത്തായത്. ഏഴ് ബോളിൽ നിന്നാണ് രോഹിത് ശർമ 11 റൺസെടുത്തത്. മഴ കളി തടസപ്പെടുത്തുമ്പോൾ 8.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. ആൻഡ്രു ടൈയും ആദം സാബയുമായിരുന്നു അപ്പോൾ ക്രീസിൽ.

ഇന്ത്യയുടെ ശക്തമായ ബോളിങ് നിരക്ക് മുന്നിൽ ഓസ്‌ട്രേലിയൻ ബാറ്റിങ് നിര തകർന്നു. ഓസീസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന ഡേവിഡ് വാർണറെ ആദ്യ ഓവറിൽ തന്നെ ഭുവനേശ്വർ കുമാർ പുറത്താക്കി. എട്ട് റൺസ് മാത്രമേ ക്യാപ്റ്റന് എടുക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി കുൽദീപ് യാദവ്, ജസ്‌പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ, ഹാർദ്ദിക്‌ പാണ്ഡ്യ, യുസ്വേന്ദ്ര ചൗഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

India wins first T20 against Australia

After the rain India won the first T20 match against Australia

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്