ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ഏകദിനത്തിലും വിജയിച്ച് ന്യൂസിലൻറിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ആദ്യ രണ്ടും വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര വിജയം ഉറപ്പാക്കിയത്. രണ്ടാം ഏകദിനത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ കിവികളെ തകർത്തത്. ഓപ്പണർ സ്മൃതി മന്ദാനയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. 166 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കായി മന്ദാന 90 റൺസ് നേടി.
ക്യാപ്റ്റൻ മിതാലി രാജ് 63 റൺസുമായി സ്മൃതിക്ക് മികച്ച പിന്തുണ നൽകി. ആദ്യം പന്തെറിഞ്ഞ ഇന്ത്യ കിവീസിനെ 44.2 ഓവറിൽ വെറും 161 റൺസിനാണ് ഒതുക്കിയത്. പരമ്പരയിൽ ഇന്ത്യ 3-0ന് വിജയം നേടുമെന്ന് മിതാലി രാജ് പറഞ്ഞു.