ആപ്പ്ജില്ല

മാധ്യമപ്രവർത്തകന്‍റെ വായടപ്പിച്ച് ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

മിതാലി രാജിനെ സോഷ്യൽ മീഡിയ പുകഴ്ത്തുകയാണ്.

TNN 25 Jun 2017, 12:10 pm
ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിനെ സോഷ്യൽ മീഡിയ പുകഴ്ത്തുകയാണ്. മിതാലിയും സംഘവും ലോകകപ്പ് കളിക്കാൻ ഇപ്പോൾ ഇംഗ്ലണ്ടിലാണ്. ആദ്യ മത്സരത്തിൽ തന്നെ ആതിഥേയരെ തകർ‍പ്പൻ ഫോമിലൂടെ തോൽപിച്ചും കഴിഞ്ഞു. 73 പന്തിൽ 71 റൺസ് നേടി ക്യാപ്റ്റന്‍റെ മികവ് മിതാലിയും പുറത്തെടുത്തു. എന്നാൽ സോഷ്യൽമീഡിയ മിതാലിയെ പുകഴ്ത്തുന്നത് മൈതാനത്തെ മികവുകൊണ്ട് മാത്രമല്ല.
Samayam Malayalam indian captain mithali raj gives this smart reply
മാധ്യമപ്രവർത്തകന്‍റെ വായടപ്പിച്ച് ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ


പ്രീ ഇവൻറ് ഡിന്നറിനൊപ്പമുള്ള വാർത്താസമ്മേളനത്തിന് വന്നിരുന്ന ഇന്ത്യൻ നായികയോട് ഒരു മാധ്യമപ്രവർത്തകൻ ഇങ്ങനെയൊരു ചോദ്യമെറിഞ്ഞു.
"Who is your favourite male cricketer?" മറുപടി വൈകിയില്ല. "Do you ask the same question to a male cricketer?"
നിസ്സംഗതയോടെ മിതാലി ചോദ്യം ചോദിച്ചവനോട് ആവർത്തിച്ചു. "Do you ask them who their favourite female cricketer is?"

മെസ്സിയും സച്ചിനും ശ്രീജേഷുമെല്ലാം താരങ്ങളും സെറീനയും സാനിയയും സിന്ധുവുമെല്ലാം കേവലം താരശരീരങ്ങളുമാകുന്ന നോട്ടത്തിലേക്കാണ് മിതാലിയുടെ ചോദ്യം വന്ന് തറച്ചതെന്നാണ് സോഷ്യൽ മീഡിയ മിതാലിയുടെ ചോദ്യത്തെ പുകഴ്ത്തി പോസ്റ്റുകളിടുന്നത്.

Indian women's cricket team captain Mithali Raj

Mithali Raj gives this smart reply when asked about her favourite male cricketer.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്