ആപ്പ്ജില്ല

ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിക്ക് ഇന്ന് 30ാം പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ നെടുന്തൂണാണ് ഇന്ന് കോഹ‍്‍ലി

Samayam Malayalam 5 Nov 2018, 12:02 pm
മീശ മുളച്ച് തുടങ്ങിയ ഒരു പത്തൊമ്പതുകാരൻെറ നേതൃത്വത്തിൽ പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യ ഒരിക്കൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയത്. അന്നത്തെ ആ ചെറുപ്പക്കാരൻ ഇന്നും അതേ യുവത്വത്തോടെ ലോക ക്രിക്കറ്റിലുണ്ട്. ഇന്ന് പക്ഷേ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായി അയാൾ വളർന്നു. ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ് ടീമിൻെറ നായകനായി.
Samayam Malayalam indian captain virat kohli celebrates 30th birthday
ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിക്ക് ഇന്ന് 30ാം പിറന്നാൾ


ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലി ഇന്ന് 30ാം പിറന്നാൾ ആഘോഷിക്കുകയാണ്. സച്ചിനും ദ്രാവിഡും ലക്ഷ്മണുമൊക്കെ ഇന്ത്യൻ ടീമിൽ സജീവമായിരുന്ന കാലത്താണ് കോഹ‍്‍ലി കരിയർ തുടങ്ങുന്നത്. പത്ത് വർഷം കൊണ്ട് അയാൾ വളർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ നെടും തൂണായി. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ ഓരോന്നായി മറികടന്നാണ് വിരാട് മുന്നേറുന്നത്.


"എനിക്ക് അയാൾ കളിക്കുന്നത് കാണാൻ വളരെ ഇഷ്ടമാണ്. ആ ആക്രമണോത്സുകത എനിക്ക് ഏറെ പ്രിയമാണ്. എനിക്ക് ഉണ്ടായിരുന്നത് പോലെ തന്നെ അയാൾക്ക് അടങ്ങാത്ത ആവേശമാണ് ക്രിക്കറ്റിനോട്. ഞാൻ അയാളിൽ എന്നെ കാണുന്നു," ഈ അടുത്ത കാലത്ത് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ്, കോഹ‍്‍ലിയെ കുറിച്ച് പറഞ്ഞ വാചകം ഇതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്