ആപ്പ്ജില്ല

ക്രിക്കറ്റിലെ സൂപ്പര്‍ താരമായിട്ടും വാര്‍ണര്‍ക്ക് മകളുടെ മനസില്‍ ഇടമില്ല, ഇവി മേയുടെ ഹീറോ ഈ ഇന്ത്യന്‍ താരമാണ്!!

ഡേവിഡ് വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് വാര്‍ണറാണ് ട്വിറ്ററില്‍ മകളുടെ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുറ്റത്ത് നിന്ന് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഇവി തന്‍റെ സൂപ്പര്‍ ഹീറോ ആരെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നത്.

Samayam Malayalam 10 Nov 2019, 8:14 pm
Samayam Malayalam david warner ivy mae


പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട വിലക്കിന് പിന്നാലെ അത്യുഗ്രന്‍ ഫോമിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും തന്‍റെ മൂന്ന് വയസുകാരിയായ മകളുടെ മനസില്‍ ഇടം നേടാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടത്തിലാണ് താരം.

അച്ഛന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിട്ടും മകളുടെ ഹീറോ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ഒരു വീഡിയോയില്‍ മൂന്നു വയസ്സുകാരി മകള്‍ തന്നെയാണ് താന്‍ കോലിയുടെ ആരാധികയാണെന്നും തനിക്ക് കോലിയെ പോലെയാകണമെന്നും തുറന്നു സമ്മതിക്കുന്നത്.

Also Read: ക്രിക്കറ്റിലല്ലേ വിലക്കുള്ളൂ!! ആരാധകരെ ഞെട്ടിച്ച് ഷാകിബ് അല്‍ ഹസന്‍ പുതിയ കളിയിലേക്ക്

ഡേവിഡ് വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് വാര്‍ണറാണ് ട്വിറ്ററില്‍ മകള്‍ ഇവി മേ വാര്‍ണറുടെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഇവി തന്‍റെ സൂപ്പര്‍ ഹീറോ ആരെന്ന് വ്യക്തമാക്കുന്നത്. വിടിന് മുറ്റത്ത് നിന്ന് ക്രിക്കറ്റ് കളിക്കുകയാണ് ഇവി മേ. കയ്യിലുള്ള പ്ലാസ്റ്റിക് ബാറ്റ് കൊണ്ട് പന്ത് അടിച്ചകറ്റിയതിന് ശേഷം മകള്‍ പറയുന്നതാണ് ചര്‍ച്ചാ വിഷയം.

Also Read: 6-6-6-6-6 !! അവസാന ഓവറില്‍ 30 റണ്‍സ്, ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കിവീസ് സുന്ദരി- വീഡിയോ

പന്ത് അടിച്ച് തെറിപ്പിച്ചതിന് ശേഷം ഐ ആം വിരാട് കോലി എന്നാണ് ഇവി വിളിച്ചു പറയുന്നത്. ഒരുപാട് സമയം ഇന്ത്യയില്‍ ചെലവിട്ട ഇവിയ്ക്ക് കോലിയെ പോലെയാകണം എന്ന കുറിപ്പോടെയാണ് കാന്‍ഡിസ് വാര്‍ണര്‍ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവി മേയുടെ വാക്കുകളും വീഡിയോയും ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ട്വിറ്ററിൽ ആരാധകർ നൽകിയിരിക്കുന്നത്. അച്ഛനെ പോലെ തന്നെ പന്തടിച്ച് ദൂരേയ്ക്ക് പറത്തുന്ന മകള്‍ക്ക് വലിയ പ്രശംസയാണ് ട്വിറ്ററില്‍ ലഭിക്കുന്നത്. അച്ഛനെ പോലെ തന്നെ എന്ന കുറിപ്പിട്ട കാർൻഡിസിന്‍റെ പോസ്റ്റിൽ മകൾ പന്ത് അടിച്ചകറ്റുന്നതാണ് കാണുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്