ആപ്പ്ജില്ല

പ്രാദേശിക ക്രിക്കറ്റിൽ വെടിക്കെട്ട് നടത്തുന്ന ഈ 18കാരനെ നിങ്ങളറിയും; സൂപ്പർതാരത്തിൻെറ അപൂർവ വീഡിയോ!!

ഇന്ത്യൻ സൂപ്പർതാരം ഹാർദിക് പാണ്ഡ്യയുടെ ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്...

Samayam Malayalam 11 Dec 2020, 3:55 pm
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൻെറ നട്ടെല്ലാണ്. മൂന്ന് ഫോർമാറ്റിലും അദ്ദേഹം ഇന്ത്യക്കായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓസീസ് പര്യടനത്തിൽ ഏകദിനത്തിൽ പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ടി20 പരമ്പരയിൽ മാൻ ഓഫ് ദി സീരിസും പാണ്ഡ്യ തന്നെയായിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്.
Samayam Malayalam Pandya
ഹാർദിക് പാണ്ഡ്യയുടെ പഴയ വീഡിയോ


2015ലാണ് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിക്കുന്നത്. ബറോഡയ്ക്ക് വേണ്ടിയായിരുന്നു പ്രാദേശിക ക്രിക്കറ്റിൽ അദ്ദേഹം കളിച്ചിരുന്നത്. ലോക്കൽ ടൂർണമെൻറുകളിൽ തിളങ്ങിയതിന് ശേഷമാണ് ബറോഡ ടീമിലെത്തുന്നത്. താരത്തിൻെറ ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Also Read: എപ്പോഴാണ് വിരാട് ആദ്യമായി അനുഷ്കയോട് പ്രണയം പറഞ്ഞത്? ആ കഥ ഇങ്ങനെ!!

2011ൽ ആനന്ദ് പ്രീമിയർ ലീഗിൽ എതിർ ബൗളർമാരെ അതിർത്തി കടത്തി വെടിക്കെട്ട് നടത്തുന്ന 18കാരൻ പാണ്ഡ്യയാണ് വീഡിയോയിലുള്ളത്. പാണ്ഡ്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്ത വീഡിയോയാണ് ഒരു ആരാധകൻ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. പാണ്ഡ്യയുടെ ഓസീസിനെതിരായ പ്രകടനത്തിന് ശേഷം ഈ വീഡിയോ ആരാധകർ വൈറലാക്കിയിരിക്കുകയാണ്.

വീഡിയോ കാണാം:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്