ആപ്പ്ജില്ല

അയോധ്യവിധിയിൽ മുഹമ്മദ് കൈഫിൻെറ പ്രതികരണം; കയ്യടിച്ച് സോഷ്യൽ മീഡിയ!!

അയോധ്യ വിധി വന്നതിന് ശേഷം ട്വിറ്ററിലൂടെ പ്രതിരണവുമായി ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ്

Samayam Malayalam 10 Nov 2019, 1:25 pm
ന്യൂഡൽഹി: അയോധ്യ വിധിയെ പ്രകീർത്തിച്ച് ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ്. സുപ്രീം കോടതി വിധി വന്നതിന് ശേഷം ട്വിറ്ററിലാണ് കൈഫിൻെറ പ്രതികരണം. ഇന്ത്യ എന്ന ആശയം എല്ലാ ആദർശത്തിനും മുകളിലാണെന്ന് അദ്ദേഹം കുറിച്ചു.
Samayam Malayalam Kaif
അയോധ്യവിധിയിൽ മുഹമ്മദ് കൈഫിൻെറ പ്രതികരണം


"ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കുകയുള്ളൂ. ജസ്റ്റിസ് അബ്ദുൾ നസീർ ഏകകണ്ഠമായുള്ള വിധിയുടെ ഭാഗമായി നിൽക്കുന്നയാളാണ്. കെകെ മുഹമ്മദ് ഇതിന് ചരിത്രപരമായുള്ള തെളിവുകൾ നൽകുന്നു. ഏത് ഏദർശത്തേക്കാളും മുകളിൽ നിൽക്കുന്നതാണ് ഇന്ത്യയെന്ന ആശയം. സ്നേഹത്തിനും സമാധാനത്തിനും സൗഹാർദ്ദത്തിനുമായി ഞാൻ പ്രാർഥിക്കുന്നു," മുഹമ്മദ് കൈഫ് ട്വിറ്ററിൽ കുറിക്കുന്നു.


ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് കൈഫിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. കൈഫിനെ പോലുള്ള താരങ്ങൾ രാജ്യത്തിൻെറ അഭിമാനമാണെന്നും ചിലർ കുറിക്കുന്നു. കഴിഞ്ഞ ദിവസം വീരേന്ദർ സെവാഗും വിഷത്തിൽ ട്വീറ്റ് ചെയ്തിരുന്നു.

Also Read: അയോധ്യ വിധി വന്നതിന് ശേഷം പ്രതികരണവുമായി വീരേന്ദർ സെവാഗ്

അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്നാണ് സുപ്രീം കോടതിവിധി. 2.77 ഏക്കർ തർക്കപ്രദേശം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. പിന്നീട് മൂന്ന് മാസത്തിനുള്ളിൽ ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിർമ്മിക്കുന്നതിനായി കൈമാറണം. ഇത് കൂടാതെ മുസ്ലിംങ്ങൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ ഭൂമി നൽകണമെന്നും സുപ്രീം കോടതി പ്രസ്താവിച്ച വിധിയിൽ പറയുന്നു.

Also Read: ടി20 ലോകകപ്പിൻെറ സെമിഫൈനലിസ്റ്റുകൾ ആരെല്ലാം ? ഗിൽക്രിസ്റ്റിൻെറ പ്രവചനം ഇങ്ങനെ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്