ആപ്പ്ജില്ല

വിവാഹത്തിന് മുമ്പ് ആണുങ്ങള്‍ സിംഹങ്ങളാണ്.. ഭാര്യയെ സന്തോഷിപ്പിക്കാന്‍ എന്തെല്ലാം ചെയ്യുമെന്ന് വെളിപ്പെടുത്തി ധോണി!!

ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ധോണി ദാമ്പത്യ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ചില തുറന്നു പറച്ചിലുകള്‍ നടത്തിയത്

Samayam Malayalam 27 Nov 2019, 10:12 pm
Samayam Malayalam ms dhoni


ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ കുടുംബസ്നേഹം പേരുകേട്ടതാണ്. അവസരം കിട്ടുമ്പോഴെല്ലാം ഓടിയെത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം ശ്രദ്ധ കാണിക്കാറുണ്ട്. മകള്‍ സിവ ധോണിയുമായും ഭാര്യ സാക്ഷി ധോണിയുമായി എത്രയേറെ സ്നേഹത്തോടെയാണ് ധോണി ഉടപെടുന്നത് എന്നത് ധോണിയെ ഫോളോ ചെയ്യുന്നവര്‍ക്കെല്ലാം കൃത്യമായി അറിയാം.

മത്സരങ്ങള്‍ക്കിടെയും പുറത്തുള്ളപ്പോഴുമെല്ലാം മിക്ക സമയങ്ങളിലും ധോണിക്കൊപ്പം ഭാര്യയും മകളും ഉണ്ടാകാറുണ്ട്. മകള്‍ക്കൊപ്പമുള്ള എംഎസ് ധോണിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ക്കിടയില്‍ നിരവധിയാണ്. ഇതോടൊപ്പം തന്‍റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ധോണി സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍.

Also Read: സുരേഷ് റെയ്നയ്ക്ക് ഇന്ന് 33ാം പിറന്നാള്‍.. ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം!!

ചെന്നൈയില്‍ ഒടു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ധോണി വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും ചില തുറന്നു പറച്ചിലുകള്‍ നടത്തിയത്. വിവാഹം കഴിക്കുന്നതിന് എല്ലാ പുരുഷന്മാരും സിംഹങ്ങളാണെന്ന് ധോണി പറഞ്ഞു. വിവാഹത്തോടെ അതെല്ലാം മാറുമെന്നാണ് ധോണിയുടെ പക്ഷം.


ഒരു മികച്ച ഭര്‍ത്താവാണ് താനെന്ന് ധോണി പറഞ്ഞു. തന്‍റെ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള സ്വാതന്ത്യം താന്‍ അവള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്തു ചെയ്യണമെന്ന് പറഞ്ഞാലും അതിനുള്ള അനുമതി ഭാര്യയ്ക്ക് നല്‍കിയിട്ടുണ്ട്. ഭര്‍ത്താക്കന്മാരുടെ സന്തോഷമെന്നത് ഭാര്യമാരുടെ സന്തോഷത്തെ ആശ്രയിച്ചിരിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്