ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായ ശുഭ്മാൻ ഗിൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഗംഭീര പ്രകടനം നടത്തിക്കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഐപിഎല്ലിൽ കെകആറിന് വേണ്ടിയാണ് ഗിൽ കളിക്കുന്നത്. ഈ സീസണിൽ താരം നിറംമങ്ങിയ പ്രകടനമാണ് നടത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള തയ്യാറെടുപ്പിലാണ് താരം. സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുമായി ശുഭ്മാൻ ഗിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും ലെക്കുകളും കമൻറുകളുമൊക്കെ നൽകുന്നത് സംശയം വർധിപ്പിക്കുന്നതായിരുന്നു. എന്നാൽ തൻെറ റിലേഷൻഷിപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ഗിൽ.
ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ ചോദ്യത്തിന് മറുപടിയായാണ് താരം താൻ സിംഗിളാണെന്ന് വ്യക്തമാക്കിയത്. പെട്ടെന്നൊന്നും ഒരു റിലേഷൻഷിപ്പിൽ പെടാൻ താൻ താൽപ്പര്യപ്പെടുന്നില്ലെന്നും അദ്ദഹം വ്യക്തമാക്കി.
Also Read: സഞ്ജു സാംസൺ ഇന്ത്യയുടെ ഭാവിനായകനാവണം, ലങ്കൻ പര്യടനത്തിൽ നയിക്കണം: മുൻ പാക് താരം പറയുന്നു!!
ജൂൺ 2ന് ഇന്ത്യൻ സംഘത്തിനൊപ്പം ഗിൽ ഇംഗ്ലണ്ടിലേക്ക് തിരിക്കും. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ടിൽ കളിക്കുക. അണ്ടർ 19 ക്രിക്കറ്റിൽ തിളങ്ങിയ താരം ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്നു.