ആപ്പ്ജില്ല

മാക‍്‍സ‍്‍വെല്ലിനെ മടക്കി അയച്ച ഭുവിയുടെ തക‍ർപ്പൻ ക്യാച്ച്

ഓസ്ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ ഭുവനേശ്വർ കുമാറിൻെറ കിടിലൻ ക്യാച്ച്. എട്ടോവർ എറിഞ്ഞ ഭുവി രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ 35ാം ഓവറിലായിരുന്നു ക്യാച്ച് പിറന്നത്.

Samayam Malayalam 18 Jan 2019, 3:05 pm

ഹൈലൈറ്റ്:

  • തകർപ്പൻ ക്യാച്ചെടുത്ത് ഭുവനേശ്വർ കുമാർ
  • മാക‍്‍സ‍്‍വെല്ലിനെയാണ് 35ാം ഓവറിൽ മടക്കി അയച്ചത്
  • മത്സരത്തിൽ 2 വിക്കറ്റുകളും ഭുവി വീഴ്ത്തി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Bhuvi New
മെൽബൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ബോളർ ഭുവനേശ്വർ കുമാർ മികച്ച ബോളിങ് പ്രകടനമാണ് കാഴ്ച വെച്ചത്. എട്ടോവർ എറിഞ്ഞ ഭുവി 28 റൺസ് വഴങ്ങി ഓസീസിൻെറ രണ്ട് വിക്കറ്റുകൾ പിഴുതു. എന്നാൽ ഫീൽഡിങിലും ഇന്ന് താരമായിരുന്നു ഭുവനേശ്വർ.
ഓസീസ് ബാറ്റ്സ്മാൻ മാക‍്‍സ‍്‍വെല്ലിനെ മടക്കി അയക്കാൻ ഭുവി എടുത്തത് തകർപ്പൻ ക്യാച്ചായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ 35ാം ഓവറിലായിരുന്നു ക്യാച്ച്. ഓസീസിൻെറ വെടിക്കെട്ട് ബാറ്റ്സ്മാൻമാരിലൊരാളായ മാക‍്‍സ‍്‍വെല്ലിനെ 26 റൺസിന് പുറത്താക്കാനും ഇന്ത്യക്ക് സാധിച്ചു.

ഭുവനേശ്വർ കുമാറിൻെറ ക്യാച്ച് കാണാം:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്