ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്പോർട്സ് അവതാരികയുമായ സഞ്ജന ഗണേശനാണ് വധു. വളരെ രഹസ്യമായി സ്വകാര്യ ചടങ്ങിലൂടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. ഗോവയിൽ നടന്ന ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ബുംറ തൻെറ ഇൻസ്റ്റഗ്രാം പേജിൽ വിവാഹത്തിൻെറ ആദ്യചിത്രങ്ങൾ പങ്കുവെച്ചു.
തൻെറയും സഞ്ജനയുടെയും ജിവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിതെന്ന് ബുംറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഞങ്ങളൊരുമിച്ച് പുതിയ യാത്ര തുടങ്ങുന്ന ദിവസമാണിന്ന്. "നിങ്ങളുടെ എല്ലാവരുടെയും ആശംശയും അനുഗ്രഹവും ഒപ്പം വേണം," ബുംറ കൂട്ടിച്ചേർത്തു.
Also Read: തലമൊട്ടയടിച്ച് യോഗിയുടെ വേഷത്തിൽ ധോണി; അമ്പരന്ന് ആരാധകർ, ചിത്രം വൈറൽ
ഗോവയിൽ വെച്ച് മാർച്ച് 15നാണ് ബുംറയുടെ വിവാഹമെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. ബുംറയുടെ വധു ആരാണെന്ന കാര്യത്തിലും പല അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ അക്കാര്യത്തിലും പിന്നീട് സ്ഥിരീകരണം വന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറുകയാണെന്ന് അറിയിച്ചാണ് ബുംറ ക്രിക്കറ്റിൽ നിന്ന് അവധിയെടുത്തത്. താരത്തിനും സഞ്ജനയ്ക്കും ആരാധകരും സഹതാരങ്ങളുമെല്ലാം ആശംസകൾ നേർന്നു.