ആപ്പ്ജില്ല

Mithali Raj: മിതാലിക്ക് ഇന്ന് പിറന്നാൾ: നിങ്ങളറിയാത്ത 5 കാര്യങ്ങൾ !

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സീനിയർ താരം മിതാലി രാജിന് ഇന്ന് പിറന്നാൾ

Samayam Malayalam 3 Dec 2018, 12:06 pm
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരമാണ് മിതാലി രാജ്. ഇന്ന് 36ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. വനിതാ ടി20 ലോകകപ്പ് സെമിഫൈനലിൽ മിതാലിയെ ടീമിൽ നിന്ന് ഒഴിവാക്കിയത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതേ തുടർന്ന് മിതാലി ടീം പരിശീലകൻ രമേഷ് പവാറിനെതിരെ രംഗത്തെത്തുകയും ചെയ്തു.
Samayam Malayalam mithali_raj


മിതാലിയെ കുറിച്ച് നിങ്ങളറിയാത്ത അഞ്ച് കാര്യങ്ങൾ

1. 1982ൽ രാജസ്ഥാനിലെ ജോധ്പൂരിലാണ് മിതാലിയുടെ ജനനം. തമിഴ് കുടുംബമാണ് മിതാലിയുടേത്.

2. ദക്ഷിണാഫ്രിക്കയിൽ 2005ൽ നടന്ന വനിതാ ലോകകപ്പിൽ മിതാലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഫൈനൽ വരെയെത്തിയ ടീം ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.

3. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ മിതാലിയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരെ 214 റൺസാണ് റെക്കോർഡ്. ലോക വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത് വ്യക്തിഗത സ്കോറാണിത്.

4. പത്താം വയസ്സിലാണ് മിതാലി ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്. 17ാം വയസ്സിൽ അവർ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ചു.

5. 199ൽ അരങ്ങേറ്റ ഏകദിന മത്സരത്തിൽ തന്നെ അവർ അർധ സെഞ്ച്വറി നേടിയിരുന്നു. അയർലണ്ടിനെതിരെ 114 റൺസാണ് മിതാലി നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്