ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിനായി ഒരുങ്ങുകയാണ് ഇന്ത്യ. ടി20യിലെ പരാജയത്തോടെ ഏകദിനത്തിൽ ടീമിന് വിജയിച്ചേ പറ്റൂ. ഏറ്റവും മികച്ച ടീമിനെ തന്നെയായിരിക്കും ഇന്ത്യ ഇറക്കുക. ബോളിങ് നിരയിൽ ബുംറക്കൊപ്പം മുഹമ്മദ് ഷമി എത്തിയേക്കും. സ്പിന്നർ ചാഹലിനൊപ്പം കുൽദീപ് യാദവിനെയും കളിപ്പിച്ചേക്കും. കെ എൽ രാഹുലിൻെറ തിരിച്ചുവരവാണ് ടീമിൽ ഉണ്ടാവാൻ സാധ്യതയുള്ള പ്രധാനമാറ്റം. രാഹുലിനെ മത്സരത്തിൽ ഓപ്പണറായി കളിപ്പിച്ചേക്കും. രോഹിതിനോ ധവാനോ വിശ്രമം നൽകിയേക്കുമെന്നാണ് സൂചന. ട്വൻറി20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച രാഹുലിനെ ലോകകപ്പ് ടീമിൽ മൂന്നാം ഓപ്പണറായി പരിഗണിച്ചേക്കും.
ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ: രോഹിത് ശർമ്മ/ശിഖർ ധവാൻ, കെ.എൽ.രാഹുൽ, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, കേദാർ ജാദവ്, എംഎസ് ധോൺി, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.