ആപ്പ്ജില്ല

ഇന്ത്യ - ലങ്ക ട്വൻറി20: ആദ്യം പന്തെറിയുന്നവർക്ക് മുൻതൂക്കം

ഇന്ത്യ - ശ്രീലങ്ക രണ്ടാം ട്വൻറി20 മത്സരത്തിൽ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്ന് പിച്ച് ക്യുറേറ്റർ

TNN 22 Dec 2017, 4:04 pm
ഇൻഡോർ: ഇന്ത്യ - ശ്രീലങ്ക രണ്ടാം ട്വൻറി20 മത്സരത്തിൽ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്ന് പിച്ച് ക്യുറേറ്റർ. മധ്യപ്രദേശ് ക്രിക്കറ്റ് അക്കാദമി ക്യുറേറ്റ‍റായ സമന്ദ‍ർ സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam indore t20 first bowling will be a good option
ഇന്ത്യ - ലങ്ക ട്വൻറി20: ആദ്യം പന്തെറിയുന്നവർക്ക് മുൻതൂക്കം


പിച്ച് ബാറ്റിങിന് അനുകൂലമായിരിക്കും എന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ ആദ്യം ബാറ്റ് ചെയ്യുന്നവ‍ർ ഇത്തിരി പാടു പെടേണ്ടി വരുമെന്നാണ് ക്യുറേറ്ററുടെ അഭിപ്രായം. മത്സരത്തിൻെറ ആദ്യ പത്തോവറിൽ മഞ്ഞിൻെറ സാന്നിധ്യം ഉണ്ടാവാൻ സാധ്യത കുറവാണ്. ഇത് ആദ്യം പന്തെറിയുന്നവർക്ക് ഗുണം ചെയ്യും.

ഇൻഡോറിൽ രാത്രി ഏഴിനാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള രണ്ടാം ട്വൻറി20 മത്സരം നടക്കുന്നത്. നേരത്തെ ലങ്കയുമായുള്ള ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ട്വൻറി20യിൽ 1-0ന് മുന്നിട്ട് നിൽക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്